എഞ്ചിനീയർ അമീൻഷയ്ക്ക് ഫോക്ക്ലോർ അക്കാഡമി അവാർഡ്

മാപ്പിള കലാ ഗവേഷകൻ കവി പ്രാസംഗികൻ സൂഫി ചിന്തകൻ സാംസ്കാരിക പ്രവർത്തകൻ തുടങ്ങി വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എൻജിനീയർ അമീൻഷയ്ക്ക് 2021 ലെ ഫോക്ക്ലോർ അക്കാഡമി യുവ പ്രതിഭാ പുരസ്കാരം ലഭിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്തിയത്. കൊല്ലം ശൂരനാട് സ്വദേശിയും കാസർഗോഡ് വിദ്യാനഗറിൽ പ്രവർത്തിക്കുന്ന റാവുത്തേഴ്സ് ദ ബ്യൂട്ടി ഓഫ് ട്രഡിഷൻ കൺസ്ട്രക്ഷൻ കൺസൾട്ടൻസിയുടെ മേധാവിയുമാണ്. മാപ്പിള കലാരംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന ഇദ്ദേഹം ഇത് സംബന്ധമായി നിരവധി രചനകൾ നടത്തിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും ധാരാളം വേദികളിൽ ക്ലാസ് എടുത്തുവരുന്ന ഇദ്ദേഹം വർഷങ്ങളായി മാപ്പിള കലാ മത്സരങ്ങളിലെ വിധികർത്താവായി പ്രവർത്തിച്ചുവരുന്നു. മോയിൻകുട്ടി വൈദ്യർ സ്മാരക കേരള മാപ്പിള കലാ അക്കാദമിയിൽ നിന്നും മാപ്പിള കലകളിൽ പ്രാവീണ്യം സിദ്ധിച്ചിട്ടുണ്ട്. അറബിമലയാളം അറബി തമിഴ് ഭാഷകളിലുള്ള കൃതികളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ട്. സൂഫിസം മാപ്പിള കലകൾ അവയുടെ ചരിത്രം സാംസ്കാരിക പാരമ്പര്യം തുടങ്ങിയ മേഖലകളിൽ റിസോഴ്സ് പേഴ്സൺ ആണ്. 2022ൽ എൻജിനീയറിങ് എക്സലൻസിക്ക് കേന്ദ്ര പ്ലാനിങ് കമ്മീഷന്റെ ദേശീയ പുരസ്കാരം ‘ഭാരത് സേവക്’ നേടിയിട്ടുണ്ട്.

