അബൂദാബി രാജകുടുംബവുമായി അടുത്ത ബന്ധമെന്ന് കബളിപ്പിക്കൽ; ലീല പാലസില്‍ നിന്നും 23 ലക്ഷം രൂപയുടെ ബില്‍ തുക നല്‍കാതെ യുവാവ് മുങ്ങിയതായി പരാതി

ന്യൂ ഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലായ ലീല പാലസില്‍ നിന്നും 23 ലക്ഷം രൂപയുടെ ബില്‍ തുക നല്‍കാതെ യുവാവ് മുങ്ങി. ഡല്‍ഹിയിലാണ് സംഭവം.
മുഹമ്മദ് ഷെരീഫ് എന്ന വ്യക്തിയാണ് നാല് മാസത്തെ വാടക നല്‍കാതെ സ്ഥലം വിട്ടത്. ആബുദാബി രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ഹോട്ടല്‍ ജീവനക്കാരെ കബളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
വാടകയ്ക്കു പുറമെ മുറിയിലെ വെള്ളിപാത്രങ്ങളും പേള്‍ ട്രേയും ഉള്‍പ്പടെ ഇയാള്‍ മോഷ്ടിച്ചതായും ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കി. പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ഹോട്ടലിലെ 427-ാം നമ്ബര്‍ മുറിയെടുത്ത ഇയാള്‍ നവംബര്‍ 20-ന് വാടക നല്‍കാതെ ഹോട്ടലില്‍നിന്ന് മുങ്ങുകയായിരുന്നു.
നാല് മാസത്തെ വാടക 35 ലക്ഷം രൂപയായിരുന്നു. എന്നാല്‍ 11.5 ലക്ഷം രൂപ മാത്രമാണ് ഇയാള്‍ നല്‍കിയത്.

