KSDLIVENEWS

Real news for everyone

ബോംബ് ഭീഷണി: മോസ്‌കോയില്‍നിന്ന് ഗോവയിലേക്കുവന്ന വിമാനം വഴിതിരിച്ചുവിട്ടു

SHARE THIS ON

പനാജി: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍നിന്ന് ഗോവയിലേക്കുവന്ന വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഉസ്ബക്കിസ്താനിലേക്ക് വഴിതിരിച്ചുവിട്ടു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.ഗോവയിലെ ഡബോളിം വിമാനത്താവളത്തില്‍ പുലര്‍ച്ചെ 4.15-ന് ഇറങ്ങേണ്ടിയിരുന്ന അസുര്‍ എയര്‍ലൈന്‍സ് വിമാനമാണ് വഴിതിരിച്ചുവിട്ടത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പുതന്നെ അധികൃതര്‍ വിമാനം വഴിതിരിച്ചുവിട്ടിരുന്നു. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഇ-മെയില്‍ സന്ദേശം ഡബോളിം വിമാനത്താവള അധികൃതര്‍ക്കാണ് ലഭിച്ചത്. രണ്ട് ആഴ്ചകള്‍ക്കു മുമ്പും സമാനമായ സംഭവമുണ്ടായിരുന്നു. ബോംബ് ഭാഷണിയെ തുടര്‍ന്ന് അന്ന് ഗോവ-മോസ്‌കോ വിമാനം ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!