KSDLIVENEWS

Real news for everyone

രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ അനുഭവപ്പെടുന്നത് ജമ്മു കശ്മീരില്‍-രാഹുല്‍ ഗാന്ധി, സംസ്ഥാന പദവി തിരികെ കൊണ്ടുവരും

SHARE THIS ON

ശ്രീനഗര്‍: രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ അനുഭവപ്പെടുന്നത് ജമ്മു കശ്മീരിലാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി സര്‍ക്കാര്‍ ജമ്മു കശ്മീരിന് പ്രത്യേക പരിരക്ഷ ലഭിക്കുന്ന സംസ്ഥാന പദവി എടുത്ത് കളഞ്ഞതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി കോണ്‍ഗ്രസ് തിരികെ കൊണ്ടുവരും. ഇതിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും രാഹുല്‍ ഭാരത് ജോഡോ യാത്രയില്‍ പറഞ്ഞു.

ജമ്മുകശ്മീരിന്റെ സംസ്ഥാനപദവിയേക്കാള്‍ വലുതല്ല മറ്റൊരു വിഷയവും. ഈ അധികാരം കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞു. നിലവില്‍ കശ്മീര്‍ ജനത വെറും നോക്കുകുത്തികളായി മാറിയിരിക്കുകയാണ്.

മുഴുവന്‍ വ്യാപാരവും നടത്തുന്നത് പുറത്തുനിന്നുള്ളവരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച രാഹുല്‍ ഗാന്ധിയുടെ യാത്ര 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച്‌ കശ്മീരിലെത്തിയിരിക്കുകയാണ്. ജനുവരി 30ന് യാത്ര അവസാനിക്കും. സമാപനത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി ജനുവരി 30-ന് പത്തിന് ശ്രീനഗറിലെ പി.സി.സി. ഓഫീസ് അങ്കണത്തില്‍ ദേശീയപതാക ഉയര്‍ത്തും. ഈ സമയം രാജ്യമെങ്ങും പതാക ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പി.സി.സി.കള്‍, ഡി.സി.സി.കള്‍, ബ്ലോക്ക് കമ്മിറ്റികള്‍ എന്നിവ മഹാത്മാഗാന്ധിയുടെ ഫോട്ടോവെച്ച്‌ പാര്‍ട്ടിഓഫീസുകളിലോ പ്രധാനപ്പെട്ട സ്ഥലങ്ങളിലോ പതാക ഉയര്‍ത്തണമെന്നാണ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!