KSDLIVENEWS

Real news for everyone

ഇന്ത്യൻ ക്രിക്കറ്റ്‌ തരാം കെ.എൽ. രാഹുലും ആതിയ ഷെട്ടിയും വിവാഹിതരായി; ചിത്രങ്ങൾ പങ്കുവച്ച് താരം

SHARE THIS ON

“മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലും കൂട്ടുകാരി ആതിയ ഷെട്ടിയും വിവാഹിതരായി. വിവാഹ ശേഷമുള്ള ചിത്രങ്ങൾ കെ.എൽ. രാഹുൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ആതിയയുടെ പിതാവും ബോളിവുഡ് താരവുമായ സുനിൽ ഷെട്ടിയുടെ ഖണ്ഡാല ബംഗ്ലാവില്‍വച്ച് തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ഒരുമിച്ച് മുന്നോട്ടുള്ള യാത്രയിൽ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണമെന്ന് രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു. ‘നീയേകിയ പ്രകാശത്തിലാണ് ഞാൻ പ്രണയിക്കാൻ പഠിച്ചതെന്നാണ്’’ രാഹുൽ ആതിയയെക്കുറിച്ച് വിവാഹ ശേഷം ആദ്യമായി പ്രതികരിച്ചത്. 

ബോളിവുഡ് നടിയായ ആതിയയും രാഹുലും നാലു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. വിവാഹത്തിനു മുന്നോടിയായി രാഹുൽ ഇന്ത്യൻ ടീമിൽനിന്ന് താൽക്കാലികമായി വിട്ടുനിന്നിരുന്നു. എന്നാൽ വിവാഹം നടക്കുന്ന ദിവസമോ, സമയമോ നേരത്തേ പ്രഖ്യാപിച്ചിരുന്നില്ല. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കായി ടീം ക്യാംപിലായതിനാൽ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയുമടക്കമുള്ള പ്രമുഖ താരങ്ങളൊന്നും വിവാഹത്തിനെത്തിയിട്ടില്ലെന്നാണു വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!