നാഷണൽ നഗർ ഉഷസ് അയൽ കൂട്ട സംഗമം മത മൈത്രിയുടെ സംഗമ വേദിയായി

ഉളിയത്തടുക്ക : ചുവട് 2023 എന്ന ശീർഷകത്തിൽ സംസ്ഥാന വ്യാപകമായി റിപ്പപ്ലിക്ക് ദിനത്തിൽ നടന്ന അയൽക്കൂട്ട സംഗമങ്ങളുടെ ഭാഗമായി മധൂർ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് നാഷണൽ നഗറിൽ വിപുലമായി സംഘടിപ്പിച്ച ഉഷസ് അയൽക്കൂട്ട സംഗമം
മതമൈത്രിയുടെ സംഗമ വേദിയായി.
രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിന്ന പരിപാടിയിൽ വാർഡ് മെമ്പറടക്കം വിത്യസ്ത മേഖലയിൽ പ്രവർത്തിക്കുന്ന നാനാജാതി ഭിഗാങ്ങളിൽപ്പെട്ട നിരവധി കുടുംബങ്ങൾ പങ്കെടുത്തു.
വാർഡ് മെമ്പർ സി.എം ബഷീർ പതാക ഉയർത്തി കാഞ്ഞങ്ങാട് സ്റ്റേഷൻ എ.എസ് ഐ ജോസഫ് റിപ്പപ്ലിക്ക് സന്ദേശ പ്രസംഗം നടത്തി.
ഉച്ചയ്ക്ക് ശേഷം നടന്ന സംഗമത്തിൽ സെക്രട്ടറി ശ്രീമതി ഏലമ്മ ഈശ്വര പ്രാർത്ഥനയും സ്വാഗത പ്രസംഗവും കഴിഞ്ഞ നാലു വർഷങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയുള്ള രിപ്പോർട്ടും അവതരിപ്പിച്ചു.
പ്രസിഡന്റ് ബിഫാത്തിമ അദ്ധ്യക്ഷത വഹിച്ചു
ടി.എച്ച്.ക്യൂ.എച്ച് പബ്ലിക് നേഴ്‌സ് ശ്രീമതി
മോളി മാത്യൂ ആരോഗ്യ സംരക്ഷണം എന്ന വിഷയത്തിലും പൊതു ശുചിത്വം എന്ന വിഷയത്തിൽ മിൻഹ എജ്യുക്കേഷനൽ ഗ്രൂപ്പ് ചെയർപേഴ്‌സൺ ഫാത്തിമ മിസ്‌രിയ്യയും .
നിയമോപദേശം എങ്ങിനെ സാധ്യമാക്കാം എന്ന വിഷയത്തെ അടിസ്ഥാനമാക്കി കാഞ്ഞങ്ങാട് എ.എസ് ഐ പി ജോസഫും ക്ലാസിന് നേതൃത്വം നൽകി.
തുടർന്ന് കുട്ടികളുടെ ഗാനം ഒപ്പന സംഘഗാനം തുടങ്ങിയ
കലാപരിപാടികൾ സംഗമത്തിന് കൗതുകമുണർത്തി.
സെക്രട്ടറി ഏലമ്മ സ്വന്തം രചിച്ച് അയൽക്കൂട്ടം ഒന്നിച്ചു ആലപിച്ച സംഗമ ഗാനം ശ്രദ്ധേയമായി.
വാർഡിലെ മുതിർന്ന പൗരൻ ആൽഫ്രഡ് രിജുവിനെ ആദരിച്ചു.
കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കുള്ള സമ്മാനദാനം ഉളിയത്തടുക്ക അൽ ഹുസ്ന ഷീ അക്കാദമി ഡയറക്ടർ മുനീർ അഹ്‌മദ് സഅദി നിർവ്വഹിച്ചു.
അയൽക്കൂട്ടം അംഗങ്ങളായ ജമീല റാബിയത്ത് ബി.വി ഫാത്തിമത്ത് ബുഷ്റ ഫൗസിയ സുഹ്‌റ ഫാത്തിമത്ത് സുൽഫത്ത് സംബന്ധിച്ചു
തുടർന്ന് സ്നേഹ വിരുന്നോടെ സംഗമം സമാപ്പിച്ചു.
🌹🌹🌹🌹

