KSDLIVENEWS

Real news for everyone

മേൽപ്പാലത്തിനായുള്ള പ്രതിഷേധം തുടരുന്നു : ബസ് ഉടമസ്ഥരും തൊഴിലാളികളും ഐക്യദാർഢ്യ സദസ്സ് നടത്തി

SHARE THIS ON

പൊയിനാച്ചി : ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊയിനാച്ചിയിൽ മേൽപ്പാലം വേണമെന്നാവശ്യപ്പെട്ട് 34 ദിവസമായി നടക്കുന്ന സമരത്തിന് പിന്തുണയുമായി കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ കാസർകോട് താലൂക്ക് കമ്മിറ്റിയും ബന്തടുക്ക റൂട്ടിലെ ബസ് ജീവനക്കാരും. പൊയിനാച്ചിയിലെ സമരപ്പന്തലിൽ ഇവർ ഐക്യദാർഢ്യ സദസ്സ് നടത്തി. ബന്തടുക്ക റോഡിന്റ നിലവിലെ പ്രവേശനകവാടത്തിലൂടെ യാത്രാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് നീതീകരിക്കാനാവില്ലെന്നും അധികൃതർ തീരുമാനം പുനഃപരിശോധിക്കണമെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു. ബസ് ഓപ്പററ്റേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ് പരിപാടി ഉദ്ഘാടനംചെയ്തു. തൊഴിലാളി യൂണിയൻ പ്രതിനിധി പ്രശാന്ത് പയറ്റിയാൽ അധ്യക്ഷനായി. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ താലൂക്ക് സെക്രട്ടറി സി.എ. മുഹമ്മദ് കുഞ്ഞി, ഹരീഷ് ബി. നമ്പ്യാർ, കെ. രാജൻ അക്ഷയ, രാമകൃഷ്ണൻ കാമലം, രാധാകൃഷ്ണൻ അക്ഷയ, ഗോപി പൊയിനാച്ചി, നാരായണൻ മുണ്ട്യക്കാൽ, ബാലകൃഷ്ണൻ നായർ പൊയിനാച്ചി എന്നിവർ സംസാരിച്ചു. റിപ്പബ്ലിക് ദിനത്തിൽ ‘പറമ്പ് ചങ്ങായിമാർ’ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!