KSDLIVENEWS

Real news for everyone

മൊറേന വിമാനാപകടം: കൊല്ലപ്പെട്ടത് വ്യോമസേനാ വിങ് കമാന്‍ഡര്‍

SHARE THIS ON

ഭോപാല്‍: മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിംഗ് കമാന്‍ഡര്‍ക്ക് ജീവന്‍ നഷ്ടമായതായി അധികൃതര്‍ അറിയിച്ചു. തകര്‍ന്നുവീണ മിറാജ് വിമാനം നിയന്ത്രിച്ചിരുന്ന വിംഗ് കമാന്‍ഡര്‍ ഹനുമന്ത് റാവു സാരഥി ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൊറേനയിലെ പഹദ്ഗഢ് മേഖലയില്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ തകര്‍ന്നുവീണത്. സുഖോയ് 30, മിറാഷ് 2000 വിമാനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് സൂചന. ഗ്വാളിയര്‍ വ്യോമത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് അഭ്യാസപ്രകടനം നടത്തികൊണ്ടിരിക്കെയാണ് വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടത്. സുഖോയ് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ സീറ്റ് ഇജക്‌ട് ചെയ്ത് രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!