KSDLIVENEWS

Real news for everyone

ബജറ്റ് സമ്മേളനം നാളെ തുടങ്ങും; ബിബിസി വിവാദവും ചൈനീസ് കടന്നുകയറ്റവും ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം

SHARE THIS ON

തടസങ്ങളില്ലെന്നിരിക്കെ എയിംസ് പ്രഖ്യാപനം ഇനി നീളില്ലെന്ന പ്രതീക്ഷയിലാണ് കേരളം. റോഡ് റെയിൽ വികസന പദ്ധതികൾക്ക് അര്‍ഹമായ പരിഗണന വേണമെന്ന കേരളത്തിന്‍റെ  നിരന്തര ആവശ്യവും കേന്ദ്ര സര്‍ക്കാരിന് മുന്നിലുണ്ട്  റോഡ് റെയിൽ വികസന പദ്ധതികൾക്ക് വന്ദേഭാരത് ട്രെയിൻ അടക്കം വലിയ വകയിരുത്തൽ ഇത്തവണ കേരളം പ്രതീക്ഷിക്കുന്നുണ്ട്. ദേശീയ പാത 66 ന് ഭൂമിയൊരുക്കൽ കേരളം ഏറ്റെടുത്തെങ്കിലും മറ്റ് പത്ത് ദേശീയ പാതകളുടെ കാര്യത്തിൽ ഇത് തുടരാനാകില്ലെന്ന് സംസ്ഥാനം അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ സ്വപ്ന പദ്ധതി സിൽവര്‍ ലൈൻ കേന്ദ്ര ധനമന്ത്രി പരാമര്‍ശിക്കുമോ എന്ന ആകാംക്ഷ മുതൽ എയിംസ് പ്രഖ്യാപനം ഇത്തവണ ഉണ്ടാകുമെന്ന പ്രതീക്ഷ വരെയുണ്ട് കേരളത്തിന് . തോട്ടം മേഖല അടക്കം കൃഷി അനുബന്ധ മേഖലകളിലും പ്രതീക്ഷകളേറെയാണ്. റബ്ബര്‍ പോലുള്ള വിളകൾക്ക് വിലസ്ഥിരതാ ഫണ്ട്, വിദ്യാഭ്യാസ ആരോഗ്യ തൊഴിൽ മേഖലകളിൽ മുന്നേറ്റത്തിനുതകുന്ന വലിയ പ്രഖ്യാപനങ്ങൾക്കും കേരളം കേന്ദ്രത്തിലേക്ക് ഉറ്റുനോക്കുന്നു 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!