KSDLIVENEWS

Real news for everyone

ഉപ്പളയില്‍ പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ തകര്‍ത്ത് എട്ട് പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു; മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍

SHARE THIS ON

ഉപ്പള: ഉപ്പളയില്‍ പൂട്ടി കിടന്ന വീടിന്റെ വാതില്‍ തകര്‍ത്ത് 8 പവന്‍ സ്വര്‍ണാഭരണങ്ങളും 45000 രൂപയും കവര്‍ന്നു. ഉപ്പള ഹിദായത്ത് ബസാറിലെ ഗള്‍ഫുകാരന്‍ മുഹമ്മദ് സാലിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സാലിമിന്റെ ഉമ്മ സഫിയ വീട് പൂട്ടി കുടുംബ വീടായ കര്‍ണാടക നാട്ടക്കല്‍ സാലത്തൂരില്‍ പോയതായിരുന്നു. സാലിം ഇന്നലെ ഗള്‍ഫില്‍ നിന്ന് മൊബൈല്‍ ഫോണില്‍ വീട്ടിലെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അര്‍ധരാത്രി വീട്ടിനകത്ത് ഒരാള്‍ മുഖം മൂടി ധരിച്ച് നടക്കുന്നതായി കണ്ടു. ഉടനെ ബന്ധുകളെ വിവരമറിയിച്ചു. ബന്ധുകളെത്തി വീട് പരിശോധിച്ചപ്പോഴാണ് വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. മുകളിലത്തെ നിലയിലെ ഒരു അലമാരയും താഴെ നിലയിലെ മൂന്ന് അലമാരകളും തകര്‍ത്ത നിലയിലും വസ്ത്രങ്ങള്‍ വാരിവലിച്ച നിലയിലും കാണപ്പെട്ടു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും വീട് പരിശോധിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!