KSDLIVENEWS

Real news for everyone

ആലംപാടി ഉസ്താദ് ആണ്ട് നേർച്ചയ്ക്ക് ആദർശ സമ്മേളനത്തോടെ തുടക്കം

SHARE THIS ON

ആലംപാടി : കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ് , എസ് എസ് എഫ് ആലംപാടി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ മർഹൂം എ എം കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ പേരിൽ സംഘടിപ്പിക്കുന്ന ആലംപാടി ഉസ്താദ് പതിനൊന്നാം ആണ്ട് നേർച്ചയ്ക്ക് ആദർശ സമ്മേളനത്തോടെ തുടക്കം. രാവിലെ 10 മണിക്ക് ആലംപാടി ഉസ്താദിൻറെ മഖ്ബറയിൽ നടന്ന സിയാറത്തിന് സി എം അബ്ദുറഹ്മാൻ ദാരിമി, നൂറുൽ ഉലമ മഖാമില്‍ നടന്ന സിയാറത്തിന് അഷ്റഫ് ജൗഹരി എരുമാട് നേതൃത്വം നൽകി. സ്വാഗതസംഘം ചെയർമാൻ സ്വാലിഹ് ഉമർ ഹാജി പതാക ഉയർത്തി. പ്രഥമ ദിവസം നടന്ന ആദർശ സമ്മേളനത്തിൽ എ.പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു . പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം നിർവഹിച്ചു. മുഹിയുദ്ധീൻ കാമിൽ സഖാഫി തോക്കെ ആദർശ പ്രഭാഷണം നടത്തി. സയ്യിദ് അഷ്റഫ് തങ്ങൾ മുട്ടത്തൊടി, കന്തൽ സൂപ്പി മദനി, മൊയ്തു സഅദി ചേരൂർ, ഷാഫി സഖാഫി ഏണിയാടി, അബ്ദുൽ ഹമീദ് മൗലവി ആലംപാടി, മുഹമ്മദ് ഹനീഫ് അമാനി കാമിൽ, ഹാഫിദ് ദാവൂദുൽ ഹക്കീം ഹിമമി, സഈദ് ഹിമമി തുടങ്ങിയവർ സംബന്ധിച്ചു. ഇന്ന് (ഫെബ്രുവരി 7) സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട പ്രാർത്ഥന നിർവഹിക്കും ലുഖ്മാനുൽ ഹകീം സഖാഫി പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!