KSDLIVENEWS

Real news for everyone

യു.പിയിലെ കോടതിയില്‍ പുലി; പരിഭ്രാന്തരായി അഭിഭാഷകരും ജനങ്ങളും, നിരവധിപേര്‍ക്ക് പരിക്ക്

SHARE THIS ON

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയില്‍ പുലിയുടെ ആക്രമണം. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കോടതി വളപ്പിനുള്ളില്‍ പുലി കയറിയത്. കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ച പുലിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കാണ് പുലി ഓടിക്കയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പുലിയെ കണ്ടതോടെ കോടതിയിലെത്തിയവരും അഭിഭാഷകരും പരിഭ്രാന്തരായി ഓടി. അഭിഭാഷകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കോടതിയിലെ മുറികളില്‍ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു. വടിയുമായി പുലിയെ ഓടിക്കാന്‍ ശ്രമിച്ച അഭിഭാഷനും ഒരു പോലീസുകാരനും ഉള്‍പ്പെടെ പത്തിലേറെ ആളുകള്‍ക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റ എല്ലാവരേയും അടുത്തുള്ള ആശുപത്രയിലേക്ക് മാറ്റി. പുലിയെ പിടികൂടാനായി വനംവകുപ്പ് ഉദ്യോഗസ്ഥരും കൂടുതല്‍ പോലീസ് സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!