KSDLIVENEWS

Real news for everyone

ഹൊസങ്കടിയില്‍ വീട് കുത്തിത്തുറന്ന് 8 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

SHARE THIS ON

ഹൊസങ്കടി: പൊലീസിനെ ഞെട്ടിച്ച് വീണ്ടും കവര്‍ച്ച. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 8 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ഹൊസങ്കടി അംഗഡിപ്പദവിലെ ജയപാലന്റെ വീട്ടിലാണ് കവര്‍ച്ച. നാല് ദിവസം മുമ്പ് ജയപാലനും കുടുംബവും കര്‍ണാടകയില്‍ പോയിരുന്നു. ഇന്നലെ ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. മഞ്ചേശ്വരം പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത് അറിയുന്നത്. ആറ് ദിവസത്തിനിടെ പൂട്ടിക്കിടന്ന മൂന്ന് വീടുകളാണ് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!