KSDLIVENEWS

Real news for everyone

BBC നടത്തുന്നത് ഇന്ത്യാവിരുദ്ധ പ്രചാരണം, വിഷംചീറ്റാത്തിടത്തോളം ആർക്കും ഇന്ത്യയിൽ പ്രവർത്തിക്കാം

SHARE THIS ON

“ന്യൂഡല്‍ഹി: ബിബിസിയുടെ ഡല്‍ഹി,മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ പിന്തുണച്ച് ബിജെപി. ബിബിസിയെ ‘ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കോര്‍പ്പറേഷന്‍’ എന്നാണ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ വിശേഷിപ്പിച്ചത്. ഇന്ത്യാവിരുദ്ധ പ്രൊപ്പഗണ്ടയാണ് ബിബിസി നടപ്പാക്കുന്നത്. തെറ്റുകളൊന്നും ചെയ്തിട്ടില്ലെങ്കില്‍ റെയ്ഡിനെ എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കുന്ന ഡോക്യുമെന്ററി ബിബിസി പുറത്തിറക്കിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. നിങ്ങള്‍ രാജ്യത്തെ നിയമം പാലിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ ഭയപ്പെടേണ്ടതില്ലെന്ന് ബിജെപി വാക്താവ് പറഞ്ഞു. ഉദ്യോഗസ്ഥരെ അവരുടെ ജോലിചെയ്യാന്‍ അനുവദിക്കണം. ഇന്ത്യാവിരുദ്ധ പ്രൊപ്പഗണ്ടയാണ് ബിബിസി നടപ്പാക്കുന്നത്. കോണ്‍ഗ്രസിനും ബിബിസിക്കും ഒരേ അജണ്ടയാണുള്ളത്.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!