KSDLIVENEWS

Real news for everyone

പെരിയ കൊലക്കേസ് പ്രതികളെ ശിക്ഷിക്കാൻ ഏതറ്റം വരെയും പോകും: ഉണ്ണിത്താൻ

SHARE THIS ON

“കാഞ്ഞങ്ങാട് ∙ പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ രക്ഷിക്കാൻ സിപിഎം 3.5 കോടി രൂപയാണ് ജനങ്ങളിൽ നിന്നു പിരിച്ചതെന്നും ഇക്കാര്യം നാട്ടിൽ അങ്ങാടി പാട്ടാണ് എന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി. കാഞ്ഞങ്ങാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ നിന്നു സിപിഎമ്മിൽ എത്തിയ സി.കെ.ശ്രീധരന് കേസ് വാദിക്കാന്‍ ആണ് ഈ തുക നാട്ടുകാരിൽ നിന്നു പിരിച്ചത്. യാതൊരു മൂല്യബോധവും ഇല്ലാത്ത പാർട്ടിയായി സിപിഎം മാറി. ഏത് കൊലപാതകം നടന്നാലും പാർട്ടിക്ക് ബന്ധമില്ലെന്ന് പറയും. ഇതു പറയുന്ന പാർട്ടി പിന്നീട് പ്രതികളെ പരിപൂർണമായി സംരക്ഷിക്കും. എല്ലാ കേസുകളിലും ഇതാണ് സ്ഥിതി. കൊലപ്പെടുത്തിയവര്‍ക്ക് വേണ്ടി പണം പിരിച്ചു നൽകും. അവർക്ക് സംരക്ഷണം നൽകും. അവർക്കായി അഭിഭാഷകരെ ഏർപ്പെടുത്തി രക്ഷപ്പെടുത്താൻ ശ്രമിക്കും. കൊല നടത്തിയവരുടെ കുടുംബത്തെ വരെ പാർട്ടി സംരക്ഷിക്കും. ഇവർക്ക് സർക്കാർ-സഹകരണ മേഖലയിൽ ജോലിയും നൽകും.  പാർട്ടിയുടെ പൂർണ പിന്തുണയോടെയാണ് കൊലപാതകങ്ങൾ നടക്കുന്നതെന്ന് ആകാശ് തില്ലങ്കേരിയുടെ തുറന്നു പറച്ചിലോടു കൂടി വ്യക്തമായി. ആകാശ് തില്ലങ്കേരിയുടെ ആരോപണത്തിന് എതിരെ കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞ മറുപടി കണ്ണൂരിലെ പ്രമുഖനായ നേതാവിനെ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം ആരോപിച്ചു. ആരാണ് കൊല്ലാൻ നിർദേശം നൽകിയതെന്ന് വ്യക്തമാക്കണം എന്നാണ് ജയരാജൻ ആവശ്യപ്പെട്ടത്. ഇത് ചിലരെ ലക്ഷ്യമിട്ടാണ്. ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയവരെ ശിക്ഷിക്കാൻ ഏതറ്റം വരെയും പാർട്ടി പോകും. ഇതിനായി സാക്ഷികൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകും. കൂടാതെ ജനങ്ങളുടെ പ്രാർഥനയും പിന്തുണയും ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, യുഡിഎഫ് കൺവീനർ എ.ഗോവിന്ദൻ നായർ, കെ.പി.കുഞ്ഞിക്കണ്ണൻ, വിനോദ് കുമാർ പള്ളയിൽ വീട്, കെ.കെ.രാജേന്ദ്രൻ, പ്രമോദ് പെരിയ എന്നിവരും കൂടെയുണ്ടായിരുന്നു.” https://www.manoramaonline.com/district-news/kasargod/2023/02/17/kasargod-rajmohan-unnithan-mp.html#:~:text=%E0%B4%95%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B5%8D%20%E2%88%99%20%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%AF%20%E0%B4%87%E0%B4%B0%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%8A%E0%B4%B2%20%E0%B4%95%E0%B5%87%E0%B4%B8%E0%B4%BF%E0%B4%B2%E0%B5%86%20%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B3%E0%B5%86%20%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB,%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%AF%20%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%B5%E0%B4%B0%E0%B5%81%E0%B4%82%20%E0%B4%95%E0%B5%82%E0%B4%9F%E0%B5%86%E0%B4%AF%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!