സാദിഖലി തങ്ങള്‍- ഹക്കീം ഫൈസിയുമായി വേദി പങ്കിട്ടത് യാദൃശ്ചികം: കുഞ്ഞാലിക്കുട്ടി

മലപ്പുറം | സി ഐ സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി അദൃശ്ശേരിയുമായി പാണക്കാട് സാദിഖലി തങ്ങള്‍ വേദി പങ്കിട്ടത് യാദൃശ്ചികമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. സമസ്തയെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം വേദി പങ്കിട്ടുവെന്നത് ദുഷ്പ്രചാരണമാണ്. സമസ്തയുമായി നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകും. സമസ്തയുടെ തീരുമാനങ്ങളെ മുസ്‌ലിം ലീഗോ പാണക്കാട് കുടുംബമോ തള്ളിപ്പറയില്ല. ഏതെങ്കിലും കാര്യങ്ങളില്‍ ഭിന്നത ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കും. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ അനാവശ്യ ചര്‍ച്ചകളാണ് നടത്തുന്നതെന്നും ഇത് ജനം പരിഹാസത്തോടെ തള്ളുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

