KSDLIVENEWS

Real news for everyone

ആലുവയിൽ പട്ടാപ്പകൽ ലൈംഗികാതിക്രമം; ശേഷം നാട്ടുകാർക്കുനേരെ കല്ലേറ്; ഓടിക്കയറിയത് റെയിൽവേസ്‌റ്റേഷനിലേക്ക്; തമിഴ്നാട് സ്വദേശി പിടിയിൽ

SHARE THIS ON

കൊച്ചി: ആലുവ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം. ആലുവ പോസ്റ്റ് ഓഫീസിന് സമീപത്തുവെച്ചാണ് 19-കാരിയെ യുവാവ് കടന്നുപിടിച്ചത്. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പോലീസ് പിടികൂടി. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ യുവാവാണ് പട്ടാപ്പകല്‍ 19-കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടിയെ കടന്നുപിടിച്ചത് കണ്ട് നാട്ടുകാര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ക്ക് നേരേ കല്ലെറിഞ്ഞശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് നേരേ റെയില്‍വേ സ്റ്റേഷനിലേക്കാണ് ഇയാള്‍ ഓടിക്കയറിയത്. എന്നാല്‍ സ്‌റ്റേഷനില്‍വെച്ച് റെയില്‍വേ പോലീസ് ഇയാളെ കൈയോടെ പിടികൂടി. കസ്റ്റഡിയിലെടുക്കുമ്പോള്‍ പ്രതി മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്നവിവരം. മയക്കുമരുന്ന് ലഹരിയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചതെന്നും പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!