KSDLIVENEWS

Real news for everyone

മഅ്ദനിയുടെ ജീവൻ അപകടത്തിൽ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി. കളക്ട്രേറ്റ് മാർച്ച്‌ നടത്തി

SHARE THIS ON

കാസറഗോഡ് പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായി തുടരുന്ന സാഹചര്യത്തില്‍ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി ഡി പി കളക്റേറ്റ് മാർച്ച്‌ നടത്തി
കടുത്ത ജാമ്യ ഉപാധികള്‍ കാരണം ബാംഗ്ളൂരില്‍ വിദഗ്ദ്ധ ചികിത്സ സാധ്യമാകാതെ ജീവന്‍ അപകടത്തിലാകുന്ന അവസ്ഥ നിലനില്‍ക്കുകയാണ്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കക്ഷി ചേരുകയും കേരളത്തിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പിഡിപി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 28ന് കലക്ടറേറ്റുകൾക്ക് മുന്നിൽ മാർച്ച്‌ സംഘടിപ്പിച്ചത് പി ഡി പി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 28, ന് രാവിലെ 10 30 ന് കാസർഗോഡ് കലക്ടറേറ്റ്ലേക്ക് നടത്തിയ മാർച്ച് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ അസാദ് ഉത്ഘാടനം ചെയ്തു .കേരളത്തില്‍ നിന്ന് സര്‍ക്കാര്‍ പ്രതിനിധിയായ ഒരു മന്ത്രിയും ഭരണമുന്നണിയുടെ ഭാഗമായ ഒരു എം.എല്‍.എ.യും തൊട്ടടുത്ത ദിവസങ്ങളില്‍ ബാംഗ്ളൂരില്‍ മഅ്ദനിയെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ നേരില്‍ ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന മഅ്ദനിയെ കേരളത്തില്‍ നിന്നുള്ള ഔദ്യോഗിക മെഡിക്കല്‍ സംഘം സന്ദര്‍ശിച്ച് ആരോഗ്യാവസ്ഥ മനസ്സിലാക്കുകയും കേരളത്തിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനുമുള്ള അടിയന്തിര ഇടപെടലുകളുണ്ടാവണം
മഅ്ദനിയെ പ്രതിചേര്‍ത്തിട്ടുള്ള കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ ഒച്ചിഴയുന്ന വേഗതയിലാണ് നീങ്ങുന്നത്. നിരപരാധിയെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് ബോധ്യമുള്ള കേസില്‍ കേസ് നടപടികള്‍ വൈകിപ്പിച്ചും ചികിത്സ നിഷേധിച്ചും മഅ്ദനിയുടെ ജീവന്‍ നഷ്ടപ്പെടുത്താനാണ് കര്‍ണാടക സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മലയാളിയായ ഒരു പൊതുപ്രവര്‍ത്തകനെ അന്യായമായി വിചാരണ തടവില്‍ പീഡിപ്പിച്ച് ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുമ്പോൾ മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടാനുള്ള മാനുഷീക ഇടപെടലെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. മഅ്ദനിയ്ക്ക് നീതി ഉറപ്പാക്കാനുള്ള ജനാധിപത്യ ഇടപെടലില്‍ കക്ഷി രാഷ്ട്രീയ സംഘടനാ വ്യത്യാസങ്ങള്‍ മറന്ന് കേരളീയ പൊതുസമൂഹത്തിന്റെ ഐക്യവും ജാഗ്രതയും അനിവാര്യമാണെന്ന് മാർച്ചിൽ സംസാരിച്ച പി.ഡി.പി. നേതാക്കൾ ആവശ്യപ്പെട്ടു ജില്ലാ പ്രസിഡന്റ്‌ എസ് എം ബഷീർ അഹമ്മദ് റസ്വി ആദ്യക്ഷത വഹിച്ചു കാസർഗോഡ് എംപി ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ ഐക്യദാർഢ്യ പ്രഭാഷണം നടത്തി. പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ മൊയ്‌ദു ബേക്കൽ പിഡിപി ജില്ലാ ഭാരവാഹികളായ ഷാഫി കളനാട്.അബ്ദുള്ള കുഞ്ഞി ബദിയടുക്ക.അബ്ദുൽ റഹ്മാൻ പുത്തികെ.ഉമറുൽ ഫാറൂഖ് തങ്ങൾ.ഷാഫി ഹാജി അടൂർ. ഇബ്രാഹിം കോളിയടുക്കം തുടങ്ങിയവർ സംസാരിച്ചു കലക്ടറേറ്റ് മാർച്ചിനുശേഷം ജില്ലാ സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽപ്രസ്തുത ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം ജില്ലാ കളക്ടർക്ക് നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!