KSDLIVENEWS

Real news for everyone

വിവാഹവേദിയിൽ ഉച്ചത്തിൽ ഡിജെ മ്യൂസിക്; വരൻ കുഴഞ്ഞുവീണു മരിച്ചു

SHARE THIS ON

പട്ന: വിവാഹവേദിയിലെ ഉച്ചത്തിലുള്ള പാട്ടുകേട്ട് അസ്വസ്ഥനായ വരൻ കുഴഞ്ഞുവീണു മരിച്ചു. ബിഹാറിലെ സീതാമർഹിയിലാണ് സംഭവം. വരൻ സുരേന്ദ്രകുമാർ ആണ് മരിച്ചത്. വരണമാല ചർത്തുന്ന ചടങ്ങിനിടെ, വേദിയിൽ ഡിജെ മ്യൂസിക് ഉണ്ടായിരുന്നു. അമിതമായ ശബ്ദത്തിലുള്ള പാട്ട് സഹിക്കാൻ കഴിയാതെ സുരേന്ദ്രകുമാർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വധുവിനെ മാല ചാർത്തി അൽപസമയത്തിനുശേഷമായിരുന്നു സംഭവം. പാട്ടിന്റെ ശബ്ദം കുറയ്ക്കണമെന്ന് സുരേന്ദ്രകുമാർ പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ആരും കാര്യമാക്കിയില്ല. സംഭവം പുറത്തുവന്നതോടെ വിവാഹവേദികളിലെ ഡിജെ സംഗീതപരിപാടികൾക്കെതിരെ വിമർശനം ഉയരുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!