KSDLIVENEWS

Real news for everyone

ചെര്‍ക്കള സ്കൂളിലെത്താൻ കുട്ടികള്‍ക്ക് ദേശീയപാതയില്‍ സഞ്ചാരപാത ഇല്ല. ആക്ഷൻ സമിതി സമരം ശക്തമാകുന്നു .

SHARE THIS ON

ചെര്‍ക്കള : ദേശീയപാതയിൽ ചെര്‍ക്കളയില്‍ വരുന്ന മേല്‍പ്പാലം ദീര്‍ഘിപ്പിക്കുക, ചെര്‍ക്കള ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ക്ക് എന്‍.എച്ച്-ല്‍ സഞ്ചാരപാത ഒരുക്കുക എന്നീ ആവശ്യങ്ങളുമായി നാഷണല്‍ ഹൈവേയില്‍ സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജനകീയ അനിശ്ചിതകാല റിലേ സത്യാഗ്രഹം ഇന്ന് മാർച്ച്‌ 4 രാവിലെ 10 മണിക്ക് ശ്രീ. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉല്‍ഘാടനം ചെയ്തു .ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഖാദർ ബദരിയാ അധ്യക്ഷനായി.സഫിയ ഹാഷിം, ജാസ്മിൻ കബീർ,അബ്ദുള്ള കുഞ്ഞി ചെർക്കള, ചന്തുക്കുട്ടി, കെ എം അബ്ദുള്ള, സി എച്ച് വടക്കേക്കര, അബ്ദുള്ള ടോപ്, സി എ അഹമ്മദ്‌ ഹാജി അസ്മാസ്, ബി എ ഇസ്മായിൽ, സുലൈഖ മാഹിൻ, എ ആർ ധന്യവാദ്, കബീർ ചേർക്കളം, സലാം ചെർക്കള, ഹാരിസ് തായൽ, ഇക്ബാൽ ഇമ,ഹമീദ് ചേരൻകൈ, ഷാഫി സി കെ, മുനീർ പൊടിപ്പള്ളാം, ബഷീർ കോട്ടൂർ, നാസർ ധന്യവാദ്, ഖാലിദ് ചെർക്കള മുംതസ് ഷുക്കൂർ, സി മുഹമ്മദ് ഹാജി, ഹാഷിം ബബ്രാണി, അബ്ദുള്ള കുഞ്ഞി മാസ്റ്റർ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ്‌ ഷാഫി ഇറാനി സ്വാഗതം പറഞ്ഞു.

ദേശീയപാതയ്ക്ക് ഇരുവശത്തുമുള്ള കെട്ടിടത്തിലാണ് മൂവായിരത്തില്‍പ്പരം കുട്ടികള്‍ പഠിക്കുന്ന ചെർക്കള സ്കൂള്‍ പ്രവർത്തിക്കുന്നത്.
ദേശീയപാത വികസനം പൂര്‍ത്തിയാകുമ്പോള്‍ മേല്‍പ്പാലത്തിന്റെ ഭിത്തി വരുന്നതോടെ കുട്ടികള്‍ക്ക് സ്കൂളിലേക്ക് എത്താനുള്ള സഞ്ചാരപാത നഷ്ടപ്പെടുകയും പഠനം മുടങ്ങുന്ന അവസ്ഥയുമാണ് വരാന്‍ പോകുന്നത്. അശാസ്ത്രീയമായ അലൈന്‍മെന്റാണ് ഇതിനൊക്കെ കാരണം. കൂടാതെ, ചെര്‍ക്കള സ്കൂളില്‍ മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള ഓട്ടിസം സെന്റര്‍, ജില്ലയിലെ പ്രധാനപ്പെട്ട സ്പേസ് സെന്റര്‍, ഇന്‍ക്ലൂസീവ് എജുക്കേഷന്‍ സെന്റര്‍ എന്നിവയും തൊട്ടടുത്തായി മാര്‍ത്തോമ ബധിര വിദ്യാലയം, ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‍ലാം മദ്രസ്സ എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും അതുപോലെ കൃഷി ഓഫീസ്, ബ്ലോക്ക്‌, ഐ.സി.ഡി.എസ്. ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നീ സ്ഥാപനങ്ങളിലെയെല്ലാം ആശ്രയിക്കുന്ന ആളുകൾക്ക് സഞ്ചാരപാത മുടങ്ങുകയാണ്. ബഹുദൂരം സഞ്ചരിച്ചു വേണം ഇവിടങ്ങളിൽ എത്തുവാൻ.

വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പ്രതിഷേധ സമരം തുടരാനാണ് കര്‍മ്മ സമിതിയുടെ തീരുമാനം. ജനകീയ റിലേ സത്യാഗ്രഹത്തിൽ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാർട്ടി നേതാക്കൾ, വ്യാപാരികൾ, രക്ഷിതാക്കള്‍, പി.ടി.എ. കമ്മിറ്റി പ്രതിനിധികൾ നാട്ടുകാര്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍, വിവിധ ക്ലബ് അംഗങ്ങള്‍, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ചെർക്കള സ്കൂൾ ആക്ഷൻ സമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!