KSDLIVENEWS

Real news for everyone

ഓട്ടത്തിനിടെ ഗുഡ്സ് ട്രെയിനിന്റെ ബോഗികൾ വേർപെട്ടു

SHARE THIS ON

ചെറുവത്തൂർ ∙ ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ഇന്നലെ രാവിലെ ഏഴോടെ ചന്തേര റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. മംഗളൂരു ഭാഗത്തു നിന്നു പാലക്കാട് ഭാഗത്തേക്കു പോകുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ ബോഗികളാണു വേർപെട്ടത്. ട്രെയിൻ ചന്തേര റെയിൽവേ സ്റ്റേഷനു സമീപമെത്തിയപ്പോൾ എൻജിനോട് അനുബന്ധിച്ചുള്ള 7ാമത്തെ ബോഗിയിൽ നിന്നാണ് ബാക്കി പത്തോളം ബോഗികൾ വേർപെട്ടത്. എൻജിനും 7ബോഗികളും 2കീലോമീറ്റർ പിന്നിട്ട് ഉദിനൂരിൽ എത്തിയപ്പോഴാണ് ഈ കാര്യം ലോക്കോ പൈലറ്റ് അറിഞ്ഞ് ട്രെയിൻ നിർത്തിയത്. പിന്നീട് ട്രെയിൻ പിറകോട്ട് എടുത്ത് ചന്തേരയിലെത്തി ലോക്കോ പൈലറ്റും, അസിസ്റ്റന്റ് ലോക്കോ പൈലറ്റും ചേർന്ന് ഒന്നര മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനു ശേഷം ബോഗികൾ കൂട്ടിച്ചേർത്താണ് വീണ്ടും യാത്ര ആരംഭിച്ചത്. മറ്റു ട്രെയിനുകളുടെ സഞ്ചാരം ഇതുമൂലം തടസ്സപ്പെട്ടില്ല”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!