KSDLIVENEWS

Real news for everyone

മുഹിമ്മാത്ത് ത്വാഹിർ തങ്ങൾ ഉറൂസ് സമാപിച്ചു

SHARE THIS ON

പുത്തിഗെ : നാല് ദിവസങ്ങളിലായി മുഹിമ്മാത്തിൽ നടന്ന ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഉറൂസും സനദ് ദാന ആത്മീയ സമ്മേളനവും സമാപിച്ചു. സമാപന സമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൾ ഖാദർ മുസ്ലിയാർ ഉദ്ഘാടനംചെയ്തു. മുഹിമ്മാത്ത് സീനിയർ ഉപാധ്യക്ഷൻ ഹസനുൽ അഹ്ദൽ തങ്ങൾ അധ്യക്ഷനായി. മുഹിമ്മാത്തിൽനിന്ന്‌ പഠനം പൂർത്തിയാക്കിയ 63 ഹിമമി പണ്ഡിതരും നാല് ഹാഫിളീങ്ങളും (ഖുർആൻ മനഃപാഠമാക്കിയവർ) സനദ് ഏറ്റുവാങ്ങി. സമസ്ത പ്രസിഡന്റ് ഇ. സുലൈമാമൻ മുസ്ലിയാർ ഒതുക്കുങ്ങൽ സനദ് ദാനം നടത്തി. അലി ബാഫഖി തങ്ങൾ, ബി.എസ്. അബ്ദുള്ളക്കുഞ്ഞി ഫൈസി, ഉമർ സഖാഫി, സി.മുഹമ്മദ് ഫൈസി, പേരോട് അബ്ദുൾ റഹ്‌മാൻ സഖാഫി, അബ്ദുൾറഹ്മാൻ ദാരിമി, എ.പി. അബ്ദുൾ ഹകീം അസ്ഹരി, പള്ളങ്കോട് അബ്ദുൾ ഖാദർ മദനി, ഇബ്രാഹിം അൽ ഹാദി തങ്ങൾ എന്നിവർ സംസാരിച്ചു.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!