രാജിവെച്ച അധ്യാപകര്‍ തിരിച്ചെത്തും, വാഫി വഫിയ്യ കോഴ്‌സുകള്‍ പൂര്‍വസ്ഥിതിയില്‍ പ്രവര്‍ത്തിക്കും: സി.ഐ.സി

കോഴിക്കോട്: വാഫി,വഫിയ്യ കോഴ്‌സുകള്‍ പൂര്‍വസ്ഥിതിയില്‍ പ്രവര്‍ത്തിക്കുമെന്ന് സി.ഐ.സി. രാജി വെച്ച അധ്യാപകരടക്കം പൂര്‍വസ്ഥിതിയില്‍ പ്രവര്‍ത്തിക്കും. മറ്റു കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് പ്രസിഡന്റ് സാദിഖലി തങ്ങള്‍ അറിയിച്ചതായും സി.ഐ.സി വ്യക്തമാക്കി. വാഫി കോളജില്‍ ക്ലാസ് എടുക്കരുതെന്ന് ഹകീം ഫൈസിയോട് അഡ്മിനിസ്‌ട്രേഷന്‍ കമ്മിറ്റി കോഴ്‌സുകള്‍ പൂര്‍വസ്ഥിതിയില്‍ പ്രവര്‍ത്തിക്കണമെന്ന് സാദിഖലി തങ്ങളുടെ രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചുവെന്നാണ് സി.ഐ.സി വ്യക്തമാക്കുന്നത്. 150 ഓളം അധ്യാപകര്‍ രാജിവെച്ചിരുന്നു. എന്നാല്‍ ഹക്കിം ഫൈസിയുടേയും മറ്റ് അധ്യാപകരുടേയും രാജിയില്‍ തീരുമാനമായില്ല. ‘ഹകീം ഫൈസി ആദൃശേരിയെ മാറ്റിനിര്‍ത്തരുത്’; സി.ഐ.സി അധ്യാപകര്‍ പാണക്കാട്ട് ഹക്കിം ഫൈസിയുടെ രാജിയെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വം ഏറെ നാളായി സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നു. ഇതില്ലെം മാറ്റി നിര്‍ത്തി പഠനം പൂര്‍വസ്ഥിതിയിലാക്കണമെന്ന് സാദിഖലി തങ്ങള്‍ നിര്‍ദേശം നല്‍കിയെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്നുമാണ് സി.ഐ.സി വ്യക്തമാക്കിയിരിക്കുന്നത്. സമസ്തയെ വെല്ലുവിളിച്ചതുകൊണ്ടാണ് ഹകീം ഫൈസിയെ പുറത്താക്കിയത്; വാഫി കൗണ്‍സിലിലും സിലബസിലും മാറ്റം വേണം: ഹമീദ് ഫൈസി അമ്ബലക്കടവ്

