KSDLIVENEWS

Real news for everyone

മൊഗ്രാൽ പുത്തൂരിൽ ഭീതിയിലാഴ്ത്തിയ പോത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു

SHARE THIS ON

മൊഗ്രാൽ പുത്തൂർ. ഭീതിയിലാഴ്ത്തി മൊഗ്രാലിലും മൊഗ്രാൽ പുത്തൂരിലും പോത്തിന്റെ പരാക്രമം. പോത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. കർണാടക ചിത്രദുർഗ സ്വദേശി സ്വാദിഖ് (22) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം.

മൊഗ്രാൽ പുത്തൂരിൽ അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്ത് വാഹനത്തിൽനിന്ന് ഇറക്കുന്നതിനിടയിൽ കയർ പൊട്ടിച്ച് ഓടുകയായിരുന്നു. ഇതിനിടയിൽ പോത്തിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്വാദിഖിന് കുത്തേറ്റത്. അടിവയറ്റിൽ കുത്തേറ്റ ഇദ്ദേഹത്തെ മംഗ്ളൂറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൊഗ്രാൽ പുത്തൂരിൽ നിന്ന് തൊട്ടടുത്ത പ്രദേശമായ മൊഗ്രാലിലും ഓടിയെത്തിയ പോത്ത് ഇവിടെയും പരാക്രമം നടത്തി. രണ്ട് കടകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. വാഹനങ്ങളും തകർത്തു. 25 ഓളം പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. വീട്ടുമുറ്റത്തും കയറി പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. പരാക്രമം തുടർന്ന പോത്ത് ആരെയും അടുത്തേക്ക് അടുക്കാൻ സമ്മതിച്ചില്ല. ഒടുവിൽ നാട്ടുകാരും പൊലീസും ഫയർഫോർസും കയറുകളുമായി പോത്തിനെ കീഴ് പ്പെടുത്തി ഉടമസ്ഥന് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!