ത്രിപുരയിലെ ആക്രമണം: സന്ദര്‍ശനത്തില്‍നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് എളമരം; അപലപിച്ച് പിണറായി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം അക്രമം തുടരുന്ന ത്രിപുരയില്‍ വസ്തുതാന്വേഷണത്തിനുപോയ പ്രതിപക്ഷ എം.പി.മാരുടെ പ്രതിനിധി സംഘത്തിനുനേരെയും ആക്രമണം. ബിസാല്‍ഗഢ് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ സംഘടിച്ചെത്തിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളുയര്‍ത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് എം.പി.മാര്‍ പറഞ്ഞു. സി.പി.എം. രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം, പാര്‍ട്ടി ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അജോയ് കുമാര്‍, കോണ്‍ഗ്രസ് എം.പി. അബ്ദുള്‍ ഖാലിക് എന്നിവര്‍ക്കുനേരേയാണ് ആക്രമണമുണ്ടായത്. ‘ഗോ ബാക്ക്, ജയ് ശ്രീരാം…’ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം. അക്രമികള്‍ വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. നേതാക്കളെ ദേഹോപദ്രവമേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴും പോലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് എളമരം കരീം കുറ്റപ്പെടുത്തി. അക്രമംകൊണ്ട് പ്രതിപക്ഷ എം.പി.മാരെ ഭയപ്പെടുത്തി തിരിച്ചയക്കാമെന്ന് ബി.ജെ.പി. കരുതേണ്ടെന്നും ഒരിഞ്ച് പിറകോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് രണ്ടിന് തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനുശേഷം സംസ്ഥാനത്ത് 1,200 അക്രമസംഭവങ്ങള്‍ ഉണ്ടായെന്നാണ് ഏകദേശ കണക്ക്. കൃത്യമായ കണക്കും പരിക്കേറ്റവരുടെ എണ്ണവും ലഭ്യമല്ല. JUST IN Just now മെഗാ ഫാഷന്‍ ഡെയ്‌സ്: ഹാന്‍ഡ് ബാഗുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍ 16 min ago ജാപ്പനീസ് യുവതിക്കുനേരെ ആക്രമണം: പ്രായപൂര്‍ത്തിയാകാത്തയാള്‍ അടക്കം മൂന്നുപേര്‍ പിടിയില്‍ 19 min ago ‘ചോദ്യപേപ്പറില്‍ പച്ചമഷി ആകാത്തത് ഭാഗ്യം, അല്ലെങ്കില്‍ ഞാന്‍ രാജിവെക്കേണ്ടിവന്നേനെ’ – അബ്ദുറബ്ബ് See More ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ രേഖപ്പെടുത്തിയത് സെപഹിജാല, കൊവയ് ജില്ലകളിലാണ്. ത്രിപുരയില്‍ സംഘപരിവാര്‍ അക്രമബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണ് പ്രതിപക്ഷ കക്ഷികള്‍ക്കുനേരെ ത്രിപുരയില്‍ അരങ്ങേറുന്നത്. പൊലീസ് നിഷ്‌ക്രിയത്വം മൂലം ക്രമസമാധാനം പാടേ തകര്‍ന്ന അവസ്ഥയാണ്. ത്രിപുരയിലെ സംഘപരിവാര്‍ തേര്‍വാഴ്ചയില്‍ പ്രതിഷേധിക്കാനും സംസ്ഥാനത്തെ നിയമവാഴ്ച പുനസ്ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു” https://www.mathrubhumi.com/news/kerala/tripura-post-poll-violence-left-congress-mps-probing-matter-claims-bjp-attacked-them-1.8381431#:~:text=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B7%E0%B5%87%E0%B4%A7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%81%E0%B4%82%20%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%20%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B5%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%9A%20%E0%B4%AA%E0%B5%81%E0%B4%A8%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%81%E0%B4%82%20%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%20%E0%B4%9C%E0%B4%A8%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AF%20%E0%B4%B8%E0%B4%AE%E0%B5%82%E0%B4%B9%E0%B4%82%20%E0%B4%92%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AF%E0%B4%BF%20%E0%B4%AE%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%B5%E0%B4%B0%E0%B4%A3%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%82%20%E0%B4%AE%E0%B5%81%E0%B4%96%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%20%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81

