ബെംഗളൂരു-മൈസൂർ അതിവേഗപാത്; 118 കി.മി, 63 പാലങ്ങള്‍, ചെലവ് 8480 കോടി; എക്സ്പ്രസ് വേയിലൂടെ മലയാളികള്‍ക്ക് 2 മണിക്കൂർ ലാഭം

ബെംഗളൂരു-മൈസൂരു അതിവേഗപാതയിലെ യാത്ര. മൈസൂരു നഗരാതിര്‍ത്തിയിലെ മണിപ്പാല്‍ ആശുപത്രിക്ക് മുന്നില്‍നിന്നാരംഭിക്കുന്ന റോഡില്‍ വൈകീട്ട് 4.37-നാണ് പ്രവേശിച്ചത്. 100-110 കിലോമീറ്റര്‍ വേഗത്തിലായിരുന്നു യാത്ര. എട്ടുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും ശ്രീരംഗപട്ടണത്തിലേക്ക് സര്‍വീസ് റോഡ് പിന്നിട്ടു. പ്രധാനപട്ടണങ്ങളിലേക്ക് പ്രവേശിക്കാന്‍ പാതയില്‍നിന്ന് സര്‍വീസ് റോഡിലേക്ക് വാതിലുണ്ട്. മാണ്ഡ്യയിലെ കര്‍ഷകഗ്രാമങ്ങളെയും മലമ്പ്രദേശങ്ങളെയും അകലെ കണ്ട് യാത്രതുടര്‍ന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മാണ്ഡ്യയും പിന്നിട്ട് മദ്ദൂരിലെത്തി. 11 മിനിറ്റില്‍ കളിപ്പാട്ട നഗരിയായ ചന്നപട്ടണ പിന്നിട്ടു. അവിടെനിന്നും 24 കിലോമീറ്റര്‍ ദൂരം പുറത്തേക്ക് വഴിയില്ല. 13 മിനിറ്റുകൂടി മുന്നേറിയപ്പോള്‍ രാമനഗരയിലൂടെയായി യാത്ര.രാമനഗര ടൗണിലെ കൂറ്റന്‍ ഹനുമാന്ശില്പത്തിന്റെ കാഴ്ച യാത്രക്കാര്‍ക്ക് നഷ്ടമാകും. ബിഡദിയില്നിന്ന് 13 മിനിറ്റുകൂടി കഴിഞ്ഞപ്പോള്‍ 5.56-ന് ബെംഗളൂരുവിലെ കെങ്കേരി കഴിഞ്ഞു. 79 മിനിറ്റുകൊണ്ട് ബെംഗളൂരുവിലെത്തി. രണ്ടര-മൂന്ന് മണിക്കൂര്‍ സമയമെടുത്തിരുന്ന യാത്രയാണ് എളുപ്പമായത്. ദീര്ഘദൂരവാഹനങ്ങള്ക്കുള്ള ആറുവരിപ്പാതയുടെ ഇരുവശവും സുരക്ഷാഭിത്തിയുണ്ട്. നടുവിലെ മീഡിയനില്‍ പൂച്ചെടികളുണ്ട്. തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു അതിവേഗപാത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. മാണ്ഡ്യയിലെ ഗെജ്ജാലഗെരെയില്‍ റോഡ്ഷോയ്ക്കുശേഷമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പങ്കെടുത്തു. കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉദ്ഘാടനം അതിവേഗപാത: സ്വാഗതംചെയ്ത് മലയാളികള്‍ ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്കുള്ള അതിവേഗപാത പൂര്‍ണമായി തുറന്നുകൊടുത്തതോടെ നാട്ടിലേക്കുള്ള യാത്രാസമയം കുറയുന്നതിന്റെ ആശ്വാസത്തിലാണ് ബെംഗളൂരു മലയാളികള്‍. മലബാര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിക്കുന്നത്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രാസമയത്തില്‍ രണ്ടുമണിക്കൂറോളം കുറവുണ്ടാകും. ടോള്‍ അല്പം കൂടുതലാണെങ്കിലും നല്ല റോഡായതിനാല്‍ സാരമില്ലെന്നാണ് പലരുടെയും അഭിപ്രായം. മാത്രമല്ല ടോളിന് കൊടുക്കുന്ന പണം ഇന്ധനത്തില്‍ ലാഭിക്കാനാകുമെന്നും യാത്രക്കാര്‍ പറയുന്നു. ടോള്‍ പിരിവ് ഏര്‍പ്പെടുത്തുന്നതോടെ കേരളത്തില്‍നിന്നുള്ള ബസുകള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താനുള്ള സാധ്യതയുണ്ട്. ടോള്‍ പിരിവ് ആരംഭിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് കേരള, കര്‍ണാടക ആര്.ടി.സി. അധികൃതര്‍ അറിയിച്ചിട്ടുണ്ട്്. ബസുകള്‍ക്ക് ഒരു വശത്തേക്ക് നിലവില്‍ 460 രൂപയാണ് ടോള്‍ നിരക്ക്. ഇതിന് ആനുപാതികമായി ടിക്കറ്റില്‍ വര്‍ധനയുണ്ടാകും. കാറുകള്‍ക്ക് ഒരുഭാഗത്തേക്ക് 135 രൂപയാണ് ടോളായി ദേശീയപാതാ അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്

