KSDLIVENEWS

Real news for everyone

ആലപ്പുഴയിലെ കൃഷി ഓഫീസര്‍ പ്രതിയായ കള്ളനോട്ട് കേസ്: പ്രധാന പ്രതി വാളയാറിൽ പിടിയിൽ

SHARE THIS ON

ആലപ്പുഴ| കൃഷി ഓഫീസറും മോഡലുമായ ജിഷമോള്‍ പ്രതിയായ കള്ളനോട്ടുകേസിലെ പ്രധാന പ്രതി പാലക്കാട് വാളയാറിൽ വെച്ച് പോലീസ് പിടികൂടി. മറ്റൊരു കേസിലാണ് പാലക്കാട് പോലീസ് ഇയാളെ പിടികൂടിയത്. ആലപ്പുഴ പോലീസ് പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്. പാലക്കാട്ടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇയാളെ ആലപ്പുഴയിലെത്തിച്ച് ചോദ്യം ചെയ്യും. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിയായ ആലപ്പുഴ എടത്വാ കൃഷി ഓഫീസര്‍ ജിഷക്ക് കള്ളനോട്ടുകള്‍ നല്‍കിയത് ഇയാളാണെന്നാണ് കണ്ടെത്തല്‍. ജിഷയുടെ സുഹൃത്തും കളരിയാശാനുമായ വ്യക്തിയാണ് ഇയാളെന്നും സൂചനയുണ്ട്. ജിഷമോള്‍ അറസ്റ്റിലായതിനു പിന്നാലെ ഇയാള്‍ നാടുവിടുകയായിരുന്നു. പ്രതിക്ക് അന്താരാഷ്ട്ര കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ സംശയം. ഇയാള്‍ കളളനോട്ടുസംഘത്തിന്റെ പ്രധാന ഇടനിലക്കാരനാണെന്നും സംഘത്തെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ലഭിക്കാനാവുമെന്നും പോലീസ് കരുതുന്നു. കോടതിയുടെ നിര്‍ദേശ പ്രകാരം ജിഷയെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ജിഷ പറഞ്ഞതിനാലാണിത്”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!