മേയറെ തടഞ്ഞ് പ്രതിപക്ഷം; കൊച്ചി നഗരസഭയിൽ ലാത്തിച്ചാർജ്, രണ്ട് പേർക്ക് പരിക്ക്

കൊച്ചി: ബ്രഹ്മപുരം വിഷയത്തെച്ചൊല്ലി കൊച്ചി കോർപറേഷനിൽ സംഘർഷം. യു.ഡി.എഫ് കൗൺസിലർമാര്‍ മേയറെ തടയാന്‍ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് യു.ഡി.എഫ് കൗൺസിലർമാർക്ക് പരിക്കേറ്റിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷാംഗങ്ങൾ കോർപറേഷനിൽ എത്തിയത്. ഇതിനിടയിൽ പ്രതിപക്ഷ ബഹളത്തിനിടെ പോലീസ് സംരക്ഷണയോടെ മേയർ കോർപറേഷന് അകത്തേക്ക് കടന്നു. കാര്യോപദേശക സമിതിയോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. കോർപറേഷൻ യോഗത്തിൽ മേയറെ പങ്കെടുപ്പിക്കില്ലെന്നാരോപിച്ചാണ് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചത്. 0:00 JUST IN 7 min ago ചീസ് സോഡ ബ്ലാസ്റ്റ് കുടിച്ചിട്ടുണ്ടോ ; വൈറലായി വീഡിയോ 34 min ago ജാപ്പനീസ് എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഓയെ കെന്‍സാബറോ അന്തരിച്ചു 40 min ago ‘ഒന്നിനോടും പ്രതികരിക്കാത്ത മുഖ്യമന്ത്രി വേസ്റ്റ്’; ബ്രഹ്മപുരം സന്ദര്‍ശിച്ച് കെ. സുധാകരന് See More ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ഇതിനിടയിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. അതേസമയം പ്രതിഷേധിച്ചവരെ മുറിക്കുള്ളിലേക്ക് തള്ളിയിട്ടതിന് ശേഷം പോലീസ് ഏകപക്ഷീയമായി പ്രതിപക്ഷ കൗൺസിലർമാരെ മർദ്ദിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കോർപറേഷൻ ഗേറ്റിന് മുന്നിൽ മേയർക്ക് പിന്തുണയുമായി സി.പി.എം പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പുറത്തുണ്ട്. അതേസമയം കോർപറേഷനുപുറത്ത് ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധം ഉയർത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്

