ആദ്യ ഒത്തു ചേരൽ ആഘോഷമായി

ദുബായ് : ചേർക്കള സ്കൂളിൽ പാടിയും കഥ പറഞ്ഞും ജീവിതത്തിലെ സ്കൂൾ കാല ഓർമ്മകൾ ഓർത്തെടുത്തും മണിക്കൂറുകൾ പോയതറിയാതെ ഒരുപാട് നല്ല നല്ല നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ടും സബീൽ പാർക്കിൽ ചേർന്ന ഈ ഒത്തു ചേരൽ മനസ്സിൽ മായാതെ എന്നും നിലനിൽക്കും
ജീവിതത്തിലെ വ്യത്യസ്ത തലങ്ങളിൽ എത്തിയവർ എല്ലാം മറന്ന് കൊണ്ട് സ്കൂൾ കാല ഓർമ്മകൾ പങ്കു വെക്കുമ്പോൾ ഒരിക്കൽ കൂടി ആ പഴയ ക്ലാസ് മുറിയിൽ എത്തിയ പ്രതീതിയായിരുന്നു!!!
കാലമെത്ര കഴിഞ്ഞാലും ബാല്യ കാലത്തിന് എത്ര മാധുര്യമുണ്ടായിടുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ
ഇനിയും വീണ്ടും വീണ്ടും ഇത് പോലെ ഒത്തു ചേരണമെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടായിരുന്നു ഓരോരുത്തരുടെയും മടക്കം

