മഅ്ദനി യുടെ ജീവൻ അപകടത്തിൽ നിയമ സഭ യുടെ ഇടപെടൽ ആവശ്യപ്പെട്ട് പിഡിപി രാപകൽ സമരം ഇന്ന് തലപാടിയിൽ

കുമ്പള = പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യ അവസ്ഥ പ്രയാസകരമായി തുടരുന്ന സാഹചര്യത്തിൽ കേരള നിയമസഭാ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പിഡിപി സംസ്ഥാന വ്യാപകമായി മാർച്ച് 15 16 തീയതികളിൽ രാപകൽ സമരം നടത്തുകയാണ് മഹ്ദനിയെ അകാരണമായി പാർപ്പിച്ചിരിക്കുന്ന കർണാടക യുടെ അതിർത്തി യായ തളപാടി യിൽ പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 15 വൈകുന്നേരം 4മണി മുതൽ മാർച്ച് 16രാവിലെ 10മണി വരെ രാപകൽ സമരം നടത്തും എന്ന് പിഡിപി നേതാക്കൾ കുമ്പള പ്രെസ്സ് ക്‌ളബ്ബിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ പറഞ്ഞു നിരപരാധിയായ അബ്ദുൾ നാസർ മഅദനിയുടെ മോചനത്തിനു വേണ്ടിയും നീതിക്കുവേണ്ടിയും ഉള്ള പോരാട്ടത്തിൽ മുഴുവൻ മനുഷ്യസ്നേഹികളുടെ പിന്തുണ ഉണ്ടാകണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു എന്നാൽ ചിലർ സഹായിക്കുന്നു എന്ന് വരുത്തി തീർത്ത് മഅദനിയെ ഇപ്പോഴും ഒളിഞ്ഞാക്രമിക്കാൻ ശ്രമിക്കുന്നത് മഅദനിക്കെതിരെ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ്യ ആരോപണങ്ങളുടെയും ചതിയുടെയും തുടർ ശ്രമങ്ങൾ മാത്രമാണ്.. മഴ തനിക്കെതിരെ നടക്കുന്ന നീതി നിഷേധത്തിനെതിരെയുള്ള പിന്തുണയുടെ പേരിൽ ആരുടെയും ആട്ടും തുപ്പോട് കൂടിയുള്ള സഹകരണ പ്രഹസനം പിഡിപി ആഗ്രഹിക്കുന്നില്ല എന്നും നേതാക്കൾ കൂട്ടിച്ചേർത്തു പിഡിപി നടത്തുന്ന സമരം ഔദാര്യത്തിന് വേണ്ടിയല്ല അവകാശ പോരാട്ടമാണ് എന്നും നീതിക്ക് വേണ്ടി യുള്ള സമരത്തിൽ ഐക്യപ്പെടുക എന്നത് ജനപ്രതിനിധി കളുടെയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെയും സത്യസന്ധമായി മാധ്യമ പ്രവർത്തനം നടത്തുന്നവരുടെയും ധാർമിക മായ ഉത്തരവാദിത്തമാണ് ഈ ഉത്തരവാദിത്തം നിർവഹിക്കാൻ ബന്ധപ്പെട്ടവരോട് പിഡിപി അഭ്യർത്ഥിക്കുന്നു. തലപാടിയിൽ പിഡിപി നടത്തുന്ന രാപകൽ സമരം ഡോക്ടർ ഇസ്മായിൽ ഷാഫി ബാബ്ക്കാട്ട് കർണാടക ഉത്ഘാടനം നിർവഹിക്കുന്നു പ്രമുഖ മത പണ്ഡിതൻ മൗലാണ അൽ ഹാഫിൽ മുഹമ്മദ് സ്വദിക് റസ്വി അൽ മിസ്ബഹി മുംബൈ മുഖ്യ പ്രഭാഷണം നടത്തും കേരള കർണാടകയിലെ പ്രമുഖ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മാധ്യമ മേഖലയിലെ പ്രവർത്തകർ സംബന്ധിക്കുന്നു ജില്ലയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയും സാന്നിധ്യവും സമരത്തിന് ഉണ്ടാകണമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു വാർത്താ സമ്മേളനത്തിൽ പിഡിപി ജില്ലാ അധ്യക്ഷൻ എസ് എം ബഷീർ അഹമ്മദ് റസ്വി ഉപാദ്യക്ഷൻ കെപി മുഹമ്മദ്. സെക്രട്ടറി അബ്ദുള്ള കുഞ്ഞി ബധിയാടുക.ജോയിന്റ് സെക്രട്ടറി ജാസി പോസോട്ട്. ഉപാദ്യക്ഷൻ അബ്ദുൽ റഹ്‌മാൻ പുത്തികെ. മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം തൊക്കെ മൂസ അടുക്കം. അഫ്സർ.മള്ളൻകൈ.അഷ്‌റഫ് കുമ്പള. തുടങ്ങി യവർ സംബന്ധിച്ചു

