കൊച്ചിയിൽ ഇന്നലെ പെയ്തത് ആസിഡ് മഴയൊ?; പഠനം ആവശ്യപ്പെട്ട് ഹൈബി

കൊച്ചി∙ ഇന്നലെ കൊച്ചിയിൽ പെയ്ത മഴ ജനങ്ങളിൽ ഭീതി പടർത്തുന്നുവെന്നും നിജസ്ഥിതി അറിയാൻ ദേശീയ ഏജൻസി പഠനം നടത്തണം എന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി പാർലമെന്റിൽ; കൊച്ചിയിൽ പെയ്തതിൽ ആസിഡ് സാന്നിധ്യം കൊച്ചിയിൽ ഇന്നലെ പെയ്ത മഴയിൽ നുരയും പതയും നിറഞ്ഞ വെള്ളം പെയ്തിറങ്ങിയത് പ്രദേശവാസികളിൽ ഭീതി ഉയർത്തിയിരിക്കുകയാണെന്ന് നോട്ടിസിൽ പറയുന്നു. മഴ വെള്ളത്തിൽ ആസ്വാഭാവികമായ രീതിയിൽ ആസിഡ് കലർന്നിട്ടുണ്ടോ എന്നത് ജനങ്ങളുടെ ഭീതിയുടെ തോത് വർദ്ധിപ്പിക്കുന്നു. ഇതിനെ സാധൂകരിക്കുന്ന ചില റിപ്പോർട്ടുകൾ സ്വകാര്യ വ്യക്തികൾ നടത്തിയ ലിറ്റ്മസ് ടെസ്റ്റ് പുറത്തു വിട്ടതിലൂടെ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്രസർക്കാർ നേരിട്ട് സംഭവത്തെക്കുറിച്ച് പഠിച്ച് ഔദ്യോഗികമായ ഒരു പഠന റിപ്പോർട്ട് എത്രയും പെട്ടെന്ന് പുറത്തു വിടണം. ബ്രഹ്മപുരത്തെ തീപിടിത്തത്തിലെ പാരിസ്ഥിതിക ആഘാത പഠനം ഒരു ദേശീയ ഏജൻസിയെ കൊണ്ട് നടത്തിച്ച് ആവശ്യമായ നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും ഹൈബി ആവശ്യപ്പെട്ടു.എറണാകുളത്തെ സംഭവവികാസം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര സർക്കാർ ഭൗതികവും സാമ്പത്തികവുമായ സഹായങ്ങൾ എത്രയും പെട്ടെന്ന് നൽകണമെന്നും ഹൈബി പാർലമെന്റിൽ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ആരോഗ്യമന്ത്രിക്ക് നിവേദനവും സമർപ്പിച്ചിരുന്നു”

