“ബ്രഹ്മപുരം” സിനിമയാകുന്നു; നായകനായെത്തുന്നത് മലയാളികളുടെ പ്രിയ താരം

ബ്രാഹ്മപുരത്തെ സംഭവ വികാസങ്ങള്‍ സിനിമയാകുന്നു. ‘ഇതുവരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍ ആണ് നായകനായെത്തുന്നത്. ചിത്രത്തിന് മറയൂരില്‍ തുടക്കമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അനില്‍ തോമസാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. തീപിടിത്തം പ്ലാന്റിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ചിത്രത്തില്‍ പറയുന്നതെന്നാണ് സൂചന. ടൈറ്റസ് പീറ്റര്‍ ആണ് സിനിമ നിര്‍മിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

