KSDLIVENEWS

Real news for everyone

ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറെ മർദ്ദിച്ചു

SHARE THIS ON

സുൽത്താൻ ബത്തേരി ( വയനാട് ) :ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറെ മർദ്ദിച്ചതായി പരാതി.നൂല്‍പ്പുഴ എഫ്.എച്.സി യിലെ ഡോ.ദാഹര്‍ മുഹമ്മദിനെയാണ് കയ്യേറ്റം ചെയ്തത്.കയ്യേറ്റത്തെ തുടര്‍ന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഡോക്ടറെ ബത്തേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രി ജീവനക്കാരി ജോലി ചെയ്തതില്‍ വീഴ്ച വരുത്തിയതിനെ തുടർന്ന് പലതവണ ഡോക്ടര്‍ താക്കീത് നല്‍കിയിരുന്നു.ഇന്ന് വീണ്ടും ജോലിയില്‍ വിഴ്ച വരുത്തിയത് ഡോക്ടര്‍ ചോദ്യം ചെയ്തു. തുടർന്നാണ് ഉച്ചയോടെ ജീവനക്കാരി ഭര്‍ത്താവിനെ കൂട്ടിവന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.
ഡോക്ടറുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് ജിവനക്കാരിയുടെ ഭര്‍ത്താവ്‌ ആരോപിച്ചു.ആശുപത്രി അക്രമങ്ങൾക്ക് എതിരെ സംസ്ഥാന വ്യാപകമായി ഡോക്ടർമാർ പണിമുടക്കുന്ന ദിവസം തന്നെ ഡോക്ടറെ കയ്യേറ്റം ചെയ്തതായി പരാതി ഉയർന്നിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!