KSDLIVENEWS

Real news for everyone

എ,എൽ,പി സ്ക്കൂൾ കല്ലങ്കൈ 73-ാം വാർഷികാഘോഷത്തിന്റെ ഭാഗമായ് മേളം 2023 സംഘടിപ്പിച്ചു

SHARE THIS ON

മൊഗ്രാൽ പുത്തൂർ : കഴിഞ്ഞ 7 പതിറ്റാണ്ടിൽ കൂടുതലായ് പ്രവർത്തിച്ച് വരുന്ന കല്ലങ്കൈ ALP സ്ക്കൂളിൽ 73-ാം വാർഷികത്തിന്റെ ഭാഗമായ് മേളം കലാമേള സംഘടിപ്പിച്ചു. LKG,UKG, സ്ക്കൂൾ വിദ്യാർത്ഥികൾ അണിനിരന്ന ചെണ്ട മേളം,തിരുവാതിര, ഒപ്പന,ദഫ് മുട്ട്,നൃത്തം,പടപ്പാട്ട് തുടങ്ങിയ 32 ഓളം വ്യത്യസ്തമായ കേരള തനിമയാർന്ന കലാ മത്സരങ്ങൾ വേദിയിൽ അരങ്ങേറിയത് വാർഷിക ആഘോഷത്തിന് മാറ്റ് കൂട്ടി. സ്ക്കൂൾ മാനേജർ കെ.സി ഇർഷാദ് കലാമേള ഉദ്ഘാടനം ചെയ്തു, പി,ടി,എ പ്രസിഡന്റ് ഷുക്കൂർ കുന്നിൽ അദ്യക്ഷത വഹിച്ചു,ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർ പെർസൺ പ്രമീള മജൽ, 2013 ജൂനിയർ വോയിസ് വിന്നർ സെലിൻ ജോസ്,സെലീം KC,ഷിഹാബുദ്ധീൻ,മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വിവിധ മത്സരപരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ സമ്മാനങ്ങൾ നൽകി അനുമോദിച്ചു. പ്രധാന അധ്യാപിക സുധ ടീച്ചർ സ്വാഗതവും ഷാജിമോൾ ടീച്ചർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!