KSDLIVENEWS

Real news for everyone

‘സുഹൃത്തുക്കള്‍ മയക്കുമരുന്ന് മണപ്പിച്ചു’; 17-കാരന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം, അന്വേഷണം

SHARE THIS ON

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനേഴുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് മയക്കുമരുന്ന് നല്‍കിയതിനാലാണെന്ന് കുടുംബത്തിന്റെ പരാതി. പെരുമാതുറ തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കര്‍-റജില ദമ്പതിമാരുടെ മകന്‍ ഇര്‍ഫാന്‍ (17) ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചുവെന്ന് ഇര്‍ഫാന്‍ പറഞ്ഞിരുന്നുവെന്നും ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ മകനെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും മാതാവ് റജുല പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ ഇര്‍ഫാനെ ഒരു സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയിരുന്നു. ഏഴുമണിയോടെ ഒരാള്‍ ഇര്‍ഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. വീട്ടിലെത്തിയ ഇര്‍ഫാന്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ഛര്‍ദ്ദിച്ചതോടെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നെന്നും കുടുംബം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!