KSDLIVENEWS

Real news for everyone

ഓൺലൈൻ വിപണിയിൽ വിൽക്കാൻ എത്തിച്ച പടക്കം പിടിച്ചെടുത്തു

SHARE THIS ON

നീലേശ്വരം: ഓൺലൈനായി ബുക്ക് ചെയ്ത് ഉപഭോക്താക്കൾക്ക് കണ്ടൈനർ ലോറിയിൽ കൊണ്ടുവന്ന പടക്കം നീലേശ്വരം പോലീസ് പിടിച്ചെടുത്തു. നീലേശ്വരം പള്ളിക്കര റെയിൽവെ ഗേറ്റിന് സമീപത്ത് നിന്നാണ് വാഹനം പോലീസ് പിടിച്ചെടുത്തത്. നാട്ടുകാർ വിവരം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിൽ നിന്നാണ് ലക്ഷകണക്കിന് രൂപയുടെ പടക്കം പിടിച്ചത്. തമിഴ്നാട്ടിൽ നിന്നു വന്ന ലോറിയിൽ പടക്കം കൊണ്ട് വരാൻ അനുമതി ഇല്ലായിരുന്നു. ലോറി ഡ്രൈവറായ പാലക്കാട് സ്വദേശി മുരളിയെ (41) പോലീസ് കസ്റ്റഡിയിലെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!