രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നേരിടുകയാണ് കേന്ദ്രസര്‍ക്കാര്‍: സി.പി.എം പോളിറ്റ് ബ്യൂറോ

‘ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ അപലപിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ. ബി.ജെ.പിയുടെ അസഹിഷ്ണുത മനോഭാവമാണ് പുറത്തായതെന്ന് പോളിറ്റ് ബ്യൂറോ വിമര്‍ശിച്ചു. രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നേരിടുകയാണ്. അദാനിയെ ബി.ജെ.പി വഴിവിട്ട് സഹായിക്കുകയാണ്. പാര്‍ലമെന്റ് സംവിധാനത്തെ ബി.ജെ.പി ബലഹീനമാക്കുകയാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെയും ബി.ജെ.പി ആക്രമിക്കുകയാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ ബി.ജെ.പി അജണ്ടകള്‍ നടപ്പാക്കുകയാണ്’. കര്‍ണാടകയിലെ മുസ്‍ലിം സംവരണം എടുത്തു മാറ്റിയ നടപടിയെയും പോളിറ്റ് ബ്യൂറോ അപലപിച്ചു. ജനങ്ങളുടെ പണം എന്തിന് അദാനിക്ക് നല്‍കുന്നു?- രാഹുല്‍ ഗാന്ധി ത്രിപുര തെരഞ്ഞെടുപ്പ് ഫലം ഭീഷണി വകവെയ്ക്കാതെ പ്രതിപക്ഷത്തിന് വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്ക് നന്ദിയുണ്ടെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. കേരള സര്‍ക്കാരിനെ ഇകഴ്ത്തികാട്ടാനുള്ള ശ്രമത്തെ അപലപിക്കുന്നതായി ചൂണ്ടിക്കാട്ടിയ പി.ബി, കേരളത്തില്‍ കോണ്‍ഗ്രസ് – ബി.ജെ.പി കൂട്ടുകെട്ടാണെന്നും വിമര്‍ശിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഡല്‍ഹി ജന്ദര്‍ മന്ദറില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിക്കെതിരെ ഡല്‍ഹിയില്‍ സംയുക്ത പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അദാനി വിഷയത്തിലും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിലും പ്രതിഷേധിച്ച് വിജയ് ചൗക്കിലേക്കാണ് മാര്‍ച്ച് നടത്തിയത്. പ്രതിഷേധ സൂചകമായി കറുപ്പണിഞ്ഞാണ് പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റിലെത്തിയത്. കറുപ്പണിഞ്ഞ് എം.പിമാര്‍ പാര്‍ലമെന്റിലേക്ക്; രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിപക്ഷ യോഗം; അടിയന്തര പ്രമേയ നോട്ടീസ് സഭയ്ക്കകത്തും വലിയ പ്രതിഷേധമാണ് പ്രതിപക്ഷത്തില്‍ നിന്നുണ്ടായത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോകസഭാ ഉത്തരവ് ടി.എന്‍ പ്രതാപനും ഹൈബി ഈഡനും സ്പീക്കര്‍ക്ക് നേരെ കീറിയെറിഞ്ഞു. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ പാര്‍ലമെന്റിന്റെ ഇരു സഭകളും നിര്‍ത്തിവച്ചു. രാജ്യസഭ രണ്ട് മണി വരെയും ലോക്സഭ വൈകീട്ട് നാല് വരെയുമാണ് നിര്‍ത്തിവച്ചത്. തുടര്‍ന്നായിരുന്നു, പ്രതിപക്ഷ എം.പിമാര്‍ വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തിയത്. രാഹുല്‍ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ബിആര്‍എസ് തുടങ്ങിയ പാര്‍ട്ടി എം.പിമാരും പ്രതിപക്ഷ പ്രതിഷേധത്തില്‍ പങ്കാളികളായി. വിഷയത്തില്‍ ഒറ്റക്കെട്ടായി നിന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. പന്തിന്റെ വീട്ടില്‍ റെയ്നയും ഹര്‍ഭജനും ശ്രീശാന്തും, പിറന്നാള്‍ ആഘോഷ നിറവില്‍ റാം ചരണ്‍- ഇന്നത്തെ ട്വിറ്റര്‍ ട്രന്‍റിങ് വാര്‍ത്തകള്‍ രാജ്യത്ത് ജനാധിപത്യത്തെ നരേന്ദ്രമോദി ഒന്നിന് പുറകെ മറ്റൊന്നായി ഇല്ലാതാക്കുകയാണ്. ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണ് കേന്ദ്രം നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചെന്നും അദ്ദേഹം ആഞ്ഞടിച്ചു. അദാനിയുടെ സമ്ബത്ത് വര്‍ധിച്ചതിനെ കുറിച്ച് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചു. വിദേശ രാജ്യങ്ങളില്‍ എത്ര തവണ അദാനിയെ നരേന്ദ്രമോദി വിമാനത്തില്‍ കൊണ്ടുപോയെന്നും രാഹുല്‍ഗാന്ധി ചോദിച്ചു.

