KSDLIVENEWS

Real news for everyone

പുത്തൂരില്‍ കാര്‍ ഡിവൈഡറിലിടിച്ച് സ്ത്രീ മരിച്ചു; ഭര്‍ത്താവിനും മകനും ഗുരുതരം

SHARE THIS ON

പുത്തൂര്‍: പുത്തൂരില്‍ കാര്‍ ഡിവൈഡറിലിടിച്ച് സ്ത്രീ മരിച്ചു. പുത്തൂര്‍ നെല്യാടിക്ക് സമീപം കര്‍ബസങ്കയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അന്നപൂര്‍ണ (50)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെയും മകന്‍ അശ്വിനെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരും ബംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അന്നപൂര്‍ണയുടെ ഭര്‍ത്താവാണ് കാര്‍ ഓടിച്ചിരുന്നത്. ഇതിനിടെ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!