KSDLIVENEWS

Real news for everyone

സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല സജി ഗോപിനാഥിന്; മുന്‍ നിലപാട് തിരുത്തി ഗവർണർ

SHARE THIS ON

തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാല വി സി സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാല വൈസ് ചാന്‍സിലറുടെ ചുമതല നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി. സർക്കാർ രാജ്ഭവന് നൽകിയ പട്ടികയില്‍ ഒന്നാമത്തെ പേര് സജി ഗോപിനാഥിന്റേതായിരുന്നു. സജി ഗോപിനാഥ് അയോഗ്യനാണെന്ന മുൻ നിലപാട് തിരുത്തിയാണ് ഗവർണർ ഉത്തരവിറക്കിയിരിക്കുന്നത്. കെടുയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് സജിയും അയോഗ്യനാണ് എന്നായിരുന്നു രാജ്ഭവന്‍റെ ആദ്യത്തെ നിലപാട്. പുറത്താക്കാതിരിക്കാൻ മുൻപ് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിസിക്കാണ് ഇപ്പോള്‍ ചുമതല നൽകിയിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!