ദേശീയ പാത വികസനം മേൽപാലം വേണം; സത്യഗ്രഹം ആറ് ദിവസം പിന്നിട്ടു

നായന്മാർമൂല ∙ ദേശീയ പാത വികസനത്തിന്റെ ഭാഗമായി നായന്മാർമൂലയിൽ അനുവദിച്ച മിനി അടിപ്പാതയ്ക്ക് പകരം മേൽപാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റി നടത്തുന്ന അനിശ്ചിത കാല റിലേ സത്യഗ്രഹം ആറ് ദിവസം പിന്നിട്ടു. ആറാം ദിവസത്തെ സമരത്തിന് നാസ്ക് നായന്മാർമൂല നേതൃത്വം നൽകി. അബ്ദുറഹ്മാൻ ബന്തിയോട് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എൻ.എം.ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ബി.ഷഫീഖ്, എ.അഹ്മദ് ഹാജി,ഖാദർ പാലോത്ത്, ടി.ഐ.ആസിഫ്, ടി.കെ.നൗഷാദ്, എസ്.റഫീഖ്, അശ്റഫ് മീലാദ്, എ.എ. ഇൽയാസ്, എൻ.എ.ആസിഫ്, എൻ.യു.അബ്ദുസ്സലാം, അഷ്റഫ് നാൽത്തടുക്ക, മൂസ ഹാജി ചേരൂർ, കെ.എച്ച്.കുഞ്ഞാലി, എൻ.എ.മഹ്മൂദ്, സി.എച്ച്.ഹാരിസ്, എൻ.എ.മുഹമ്മദ് ബീരാൻ, എൻ.എം.ഇബ്രാഹിം, എൻ.എ.താഹിർ, എൻ.യു.അബ്ബാസ്, ഹനീഫ മൗലവി, എൻ.എം.ഷുക്കൂർ, ബർഷിദ്, അശ്റഫ് മൂപ്പൻ, ഷാഫി കല്ലുവളപ്പിൽ പ്രസംഗിച്ചു.

