ബ്രൂണെ സുല്‍ത്താന്‍ സഊദിയില്‍; കിരീടാവകാശിയുമായി കൂടി കാഴ്ച്ച നടത്തി

ജിദ്ദ: ഹൃസ്വ സന്ദര്‍ശനാര്‍ഥം സഊദിയിലെത്തിയ ബ്രൂണെ സുല്‍ത്താന്‍ ഹാജി ഹസനാല്‍ ബോള്‍കിയ സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനുമായി കൂടി കാഴ്ച്ച നടത്തി.
ജിദ്ദയിലെ അല്‍-സലാം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചും വിവിധ മേഖലകളില്‍ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും സംയുക്ത സഹകരണത്തിന്റെ സാധ്യതകളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
സഊദിയിലെയും-ബ്രൂണെയിലെയും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

