KSDLIVENEWS

Real news for everyone

ഇന്ത്യ കുതിക്കുന്നു; കേരളം വളര്‍ച്ചാനിരക്ക് കുറഞ്ഞ 3 സംസ്ഥാനങ്ങള്‍ക്കൊപ്പം- അനില്‍ ആന്റണി

SHARE THIS ON

കൊച്ചി: ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വളര്‍ച്ചാനിരക്ക് ഏറ്റവും മോശമായ മൂന്ന് സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം ഉള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം-23 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അനില്‍. ഐ.എം.എഫിന്റെ കണക്കുപ്രകാരം ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ കുതിക്കുന്ന രാജ്യമാണ്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ജര്‍മനിയെയും ജപ്പാനെയും മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. പക്ഷേ, കേരളം ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ വളര്‍ച്ചാനിരക്ക് ഏറ്റവും മോശമുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്നാണെന്നും അനില്‍ പറഞ്ഞു. കേരളം മാറേണ്ടിയിരിക്കുന്നുവെന്നും അനില്‍ പറഞ്ഞു. നരേന്ദ്ര മോദിയെക്കൂടാതെ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍, കെ. സുരേന്ദ്രന്‍, സിനിമാ മേഖലയില്‍നിന്നുള്ള സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍, നവ്യാ നായര്‍, അപര്‍ണ ബാലമുരളി, വിജയ് യേശുദാസ് ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖരാണ് യുവം പരിപാടിയില്‍ പങ്കെടുക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!