വാട്ടര്‍മെട്രോ: ഫീഡര്‍ സര്‍വീസുമായി KSRTC, 25 മിനിട്ട് ഇടവേളയില്‍ ബസുകള്‍

എറണകുളം: കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് തുടര്‍ യാത്രയ്ക്കുവേണ്ടി കെ.എസ്.ആര്.ടി.സി. ഫീഡര്‍ സര്‍വീസുകള്‍ ആരംഭിക്കും. കാക്കനാട് വാട്ടര്‍ മെട്രോ ടെര്‍മിനലില്‍നിന്ന് രാവിലെ 7.45 മുതല്‍ ഇന്‍ഫോപാര്‍ക്കിലേക്കും 9.45 മുതല്‍ സിവില്‍ സ്റ്റേഷനിലേക്കും തുടര്‍ന്ന് കാക്കനാട്ടിലേക്കുമാണ് സര്‍വീസ്. മെട്രോ ബോട്ട് വരുന്ന സമയമനുസരിച്ച് 25 മിനിറ്റ് ഇടവേളകളിലാണ് സര്‍വീസ് നടത്തുക. സമയക്രമം ചുവടെ

