കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രയേല്‍ ; മൂന്നു ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് മുപ്പതോളം പലസ്തീന്‍കാര്‍

ഇസ്രയേല്‍ : തുടര്‍ച്ചയായി മൂന്നാം ദിനവും ഇസ്രയേല്‍സൈന്യം പലസ്തീനില്‍ കൂട്ടക്കുരുതി തുടരുന്നു. കുട്ടികളും സ്ത്രീകളും അടക്കം പലസ്തീനില്‍ വ്യോമാക്രമണത്തില്‍ മുപ്പതോളം പേര് കൊല്ലപ്പെട്ടു.നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഗാസയില്‍ 158 കേന്ദ്രം ലക്ഷ്യമാക്കിയാണ് ഇസ്രയേല്‍സൈന്യം വ്യോമാക്രണം നടത്തിയത്.സാധാരണക്കാരെ കൊന്നൊടുക്കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് അഭ്യര്‍ഥിച്ചു. വിവേചനരഹിതമായ ആക്രമണങ്ങള്‍ ഇസ്രയേല്‍ ഉടന്‍ നിര്‍ത്തണമെന്ന് നോര്‍വീജിയന്‍ അഭയാര്‍ഥി കൗണ്‍സിലും ആവശ്യപ്പെട്ടു.ഇസ്രയേല്‍ സൈന്യം ഗാസയിലെ പാര്‍പ്പിടസമുച്ചയങ്ങളിലേക്ക് ബോംബ് തൊടുത്തുവിടുകയാണെന്നും പിഐജെ ബന്ധമുള്ളവരുടെ കുടുംബാംഗങ്ങളും അയല്‍ക്കാരുമായ സാധാരണക്കാരാണ് കൊല്ലപ്പെടുന്നതെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

