KSDLIVENEWS

Real news for everyone

ഭര്‍ത്താവിന്റെ മരണം സഹിക്കാന്‍ കഴിഞ്ഞില്ല: ഭാര്യ ജീവനൊടുക്കി

SHARE THIS ON

ഹൈദരാബാദ്: ഭര്‍ത്താവിന്റെ മരണം സഹിക്കാൻ കഴിയാതെ ഭാര്യ ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം നടന്നത്. ബാഗ് ആംബര്‍പേട്ടിലെ ഡിസി കോളനിയിലെ സഹിതി ആണ് മരിച്ചത്. മരണപ്പെട്ട ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെയാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം യുവതിയെ മാതാപിതാക്കള്‍ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഭര്‍ത്താവിന്റെ വേര്‍പാടിന് പിന്നാലെ സഹിതി മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. സഹോദരി പുറത്തുപോയ സമയത്താണ് സഹിതി ആത്മഹത്യ ചെയ്തത്. ഫാനില്‍ തൂങ്ങിയ സഹിതിയെ കണ്ട വീട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!