ചെങ്കോലിന് മുന്നിൽ സാഷ്ടാംഗം ചെയ്ത് മോദി; ഇന്ത്യയ്ക്ക് പുതു പാർലമെന്റ്- ചിത്രങ്ങൾ

ന്യൂഡൽഹി ; ഗാന്ധി പ്രതിമയ്ക്കു മുന്നിൽ, ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാർചന നടത്തിയതോടെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. പിന്നാലെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതർ പുതിയ മന്ദിരത്തിനു പുറത്ത് പൂജ നടത്തി

പൂർണകുംഭം നൽകി പ്രധാനമന്ത്രിയെ പൂജയിലേക്ക് പുരോഹിതർ സ്വീകരിച്ചു. പൂജയ്ക്കിടെ, ചെങ്കോലിനു മുന്നിൽ പ്രധാനമന്ത്രി നമസ്കരിച്ചു. തിരുവാവടുത്തുറൈ പ്രതിനിധി ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി. പുരോഹിതരുടെ അകമ്പടിയോടെ ചെങ്കോലുമായി ലോക്സഭയിലെത്തിയ പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം ചെങ്കോൽ സ്ഥാപിച്ചു.














