ബംഗളൂരു-മൈസൂരു ദേശീയപാതയില്‍ വാഹനാപകടം; രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

മൈസൂരു: ബംഗളൂരു-മൈസൂരു ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. മലപ്പുറം നിലമ്ബൂര്‍ ആനയ്ക്കക്കല്‍ സ്വദേശി നിഥിൻ(21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21) എന്നിവരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് ലോറിയിലിടിച്ചാണ് അപകടം. മൈസൂരു കാവേരി കോളജില്‍ മൂന്നാം വര്‍ഷ ഫിസിയോ തൊറാപ്പി വിദ്യാര്‍ഥികളാണ് ഇരുവരും. മൈസൂരു ഫിഷ് ലാൻഡിനു സമീപം ഇന്നു രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്ക് വരികയായിരുന്നു ഇവര്‍. രണ്ടുപേരും സ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ മൗസൂരു കെ.ആര്‍ മെഡിക്കല്‍ കോളജിലാണുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു കൈമാറും.

