തദ്ദേശ ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു, 19 വാര്‍ഡുകളിലെ ഫലം നാളെ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു ണ്ട് കോര്പ്പറേഷന് വാര്‍ഡുകള്‍ ഉള്‍പ്പടെ ആകെ 19 വാര്‍ഡിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് നേട്ടമുണ്ടാക്കിയ സാഹചര്യത്തില്‍ ഇത്തവണ ഇരുപക്ഷത്തിനും നിര്‍ണ്ണായകമാണ്. സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കൂടിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സര്‍ക്കാര്‍ നേട്ടങ്ങള്‍ എല്‍ ഡി എഫ് ഉയര്‍ത്തിക്കാട്ടുമ്ബോള്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രചരണത്തിലുടനീളം എല്‍ ഡി എഫിനെതിരെ വലിയ വിമര്‍ശനമാണ് യു ഡി എഫും ബി ജെ പിയും നടത്തുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറ് മണിക്ക് അവസാനിക്കും. നാളെ രാവിലെ പത്ത് മണിക്കാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ ഫലം www.lsgelection.kerala.gov.in സൈറ്റിലെ TREND ല്‍ ലഭ്യമാകും. തിരുവനന്തപുരം മുട്ടട, കണ്ണൂരിലെ പള്ളിപ്രം എന്നിവയാണ് കോര്പറേഷൻ വാര്‍ഡുകള്‍. ഇതോടൊപ്പം, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലായിട്ടാണ് ഉപതിരഞ്ഞെടുപ്പ്. ആകെയുള്ള 60 മത്സരാര്‍ത്ഥികളില്‍ 29 പേരും സ്ത്രീകളാണ്.ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രാദേശികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ണത്തിന് എന്തുപറ്റി? വില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും വിലക്കുറവില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍ ജില്ലാ അടിസ്ഥാനത്തില്‍: തിരുവനന്തപുരം – തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 18. മുട്ടട, പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ 10. കാനാറ. കൊല്ലം – അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 14. തഴമേല്‍. പത്തനംതിട്ട – മൈലപ്ര ഗ്രാമപഞ്ചായത്തിലെ 05. പഞ്ചായത്ത് വാര്‍ഡ്. ആലപ്പുഴ – ചേര്‍ത്തല മുനിസിപ്പല്‍ കൗണ്‍സിലിലെ 11. മുനിസിപ്പല്‍ ഓഫീസ്. സ്വര്‍ണം പണയം വെക്കണോ വില്‍ക്കണോ: വിചാരിക്കുന്നത് പോലെയല്ല, പണയത്തിനും പ്രശ്നങ്ങളുണ്ട് കോട്ടയം – കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലിലെ 38. പുത്തൻതോട്, മണിമല ഗ്രാമപഞ്ചായത്തിലെ 06. മുക്കട, പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ 01. പെരുന്നിലം. എറണാകുളം – നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 06. തുളുശ്ശേരിക്കവല. പാലക്കാട് -പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ 08. ബമ്മണ്ണൂര്‍, മുതലമട ഗ്രാമപഞ്ചായത്തിലെ 17. പറയമ്ബള്ളം, ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലെ 10. അകലൂര്‍ ഈസ്റ്റ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ 03. കല്ലമല, കരിമ്ബ ഗ്രാമപഞ്ചായത്തിലെ 01. കപ്പടം. കോഴിക്കോട് -ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 07- ചേലിയ ടൗണ്‍, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 05. കണലാട്, വേളം ഗ്രാമപഞ്ചായത്തിലെ 11. കുറിച്ചകം. കണ്ണൂര്‍ – കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 14. പള്ളിപ്രം, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 16. കക്കോണി. By Ajmal MK Oneindia source: oneindia.com

