കോഴിക്കോട്ട് ഇടിമിന്നലേറ്റ് യുവതി മരിച്ചു; മിന്നലേറ്റ ഒരു സ്ത്രീ ചികിത്സയില്‍

കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് കാരമ്പാറമ്മല്‍ നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. മൂന്നരയോടെ ആരംഭിച്ച മഴക്കിടെയാണ് ഇടിമിന്നലുണ്ടായത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു. സമീപപ്രദേശമായ ആവിലോറയില് സ്ത്രീക്ക് ഇടിമിന്നലേറ്റു. ആവിലോറ ചെവിടംപാറക്കല്‍ ജമീല(58)ക്കാണ് മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

