KSDLIVENEWS

Real news for everyone

BJP പിന്തുണച്ചിട്ടും പൂഞ്ഞാറില്‍ പി.സി.ജോര്‍ജിന്റെ പാര്‍ട്ടി സിറ്റിങ് സീറ്റില്‍ മൂന്നാം സ്ഥാനത്ത്

SHARE THIS ON

പൂഞ്ഞാര്‍ : പഞ്ചായത്ത് ഒന്നാം വാര്‍ഡ് പെരുന്നിലത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പി.സി.ജോര്‍ജിന്റെ ജനപക്ഷത്തിന് കനത്ത തിരിച്ചടി. സിറ്റിങ് സീറ്റ് കൈവിടുക മാത്രമല്ല മൂന്നാം സ്ഥാനത്താകുകയും ചെയ്തു. സിപിഎമ്മാണ് ഈ വാര്‍ഡ് പിടിച്ചെടുത്തത്. പഞ്ചായത്തംഗമായിരുന്ന ഷെല്‍മി റെന്നി രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ശക്തമായ ത്രികോണമത്സരമായിരുന്നു ഇവിടെ. സിപിഎമ്മിലെ ബിന്ദു അശോകന്‍ കോണ്‍ഗ്രസിലെ മഞ്ജു ജെയ്‌മോനെ 12 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സിപിഎം സ്ഥാനാര്‍ഥി ബിന്ദു അശോകന്‍ 264 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മഞ്ജു ജെയ്‌മോന്‍ 252 വോട്ടുകള്‍ പിടിച്ചു. ബിജെപി പിന്തുണയോടെ മത്സരിച്ച ജനപക്ഷം സ്ഥാനാര്‍ഥിക്ക് 239 വോട്ടുകളും കിട്ടി. ഇതോടെ പൂഞ്ഞാര്‍ പഞ്ചായത്തില്‍ പി.സി.ജോര്‍ജിന്റെ പാര്‍ട്ടിക്ക് പ്രതിനിധിയില്ലാതായി. 13 അംഗ പഞ്ചായത്തില്‍ സിപിഎമ്മിന്റെ അംഗ സഖ്യ ഏഴാകുകയും ചെയ്തു. കേരള കോണ്‍ഗ്രസിന് ഒന്നും കോണ്‍ഗ്രസിന് അഞ്ചും മെമ്പര്‍മാരുണ്ട് പഞ്ചായത്തില്‍. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഇവിടെ നാലാം സ്ഥാനത്തായിരുന്നു എന്നതും ശ്രദ്ധേയമാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!